IPL 2025: ആ കാഴ്ച കാണാൻ ഞാൻ ആഗ്രഹിക്കുന്നു, ഒരേയൊര...; ജഡേജയുടെ വീഡിയോ വൈറൽ

2025 ലെ ഐ‌പി‌എല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് ഓൾ‌റൗണ്ടർ രവീന്ദ്ര ജഡേജ ടീം ക്യാമ്പിൽ ചേർന്നു. തന്റെ ആദ്യ പരിശീലന സെഷനിലേക്കുള്ള യാത്രാമധ്യേ, എം‌എസ് ധോണിയെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ജഡേജ പറഞ്ഞു.

10 ഐ‌പി‌എൽ സീസണുകളിൽ കൂടുതൽ ജഡേജ സി‌എസ്‌കെയുടെ ഭാഗമായിരുന്നു. 2012 ൽ ടീമിൽ ചേർന്ന അദ്ദേഹം 2015 വരെ അവരോടൊപ്പം തുടർന്നു. ടീമിന് വിലക്ക് കിട്ടിയ സാഹചര്യത്തിൽ ഗുജറാത്തിലേക്ക് മാറിയ അദ്ദേഹം 2018 ൽ തിരിച്ചെത്തി. അതിനുശേഷം, അദ്ദേഹം ടീമിനൊപ്പമുണ്ട്.

2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കായി കളിക്കുന്ന തിരക്കിലായിരുന്നതിനാൽ ഓൾ‌റൗണ്ടർ ഐ‌പി‌എൽ 2025 ന് വൈകിയാണ് സി‌എസ്‌കെ ടീമിൽ ചേർന്നത്. മാർച്ച് 9 ന് ന്യൂസിലൻഡിനെതിരായ ഫൈനലിൽ ജഡേജയാണ് വിജയ റൺസ് നേടിത്. ശേഷമാണ് ജഡേജ ക്യാമ്പിൽ എത്തിയത്.

താരം ഇങ്ങനെ പറഞ്ഞു:

“വളരെ നന്നായി തോന്നുന്നു, നാട്ടിലേക്ക് മടങ്ങുന്നു, ടീമിനൊപ്പം ആയിരിക്കുന്നതിൽ വളരെ ആവേശമുണ്ട്, ഒരേയൊരു തലയെ കാണാൻ ആഗ്രഹിക്കുന്നു. തല, ബോസ്!” ടീമിൽ ചേർന്നതിന് ശേഷം ജഡേജ ഒരു വീഡിയോയിൽ പറഞ്ഞു.

സി‌എസ്‌കെ പങ്കിട്ട വീഡിയോയ്ക്ക് ഒരു മണിക്കൂറിനുള്ളിൽ 200,000-ത്തിലധികം ലൈക്കുകൾ ലഭിച്ചു. രവീന്ദ്ര ജഡേജയുടെ വരവ് ചെന്നൈ ആരാധകർ ആഘോഷിക്കുകയാണ്.

View this post on Instagram

A post shared by Chennai Super Kings (@chennaiipl)