ഐപിഎൽ 2025 മെഗാ ലേലം കാണുമ്പോൾ താൻ വളരെ പരിഭ്രാന്തനായിരുന്നുവെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎൽ രാഹുൽ വെളിപ്പെടുത്തി. 2018 ന് ശേഷം ആദ്യമായി ലേലത്തിൽ ഉൾപ്പെട്ട തന്നെ സംബന്ധിച്ച് മെഗാ ലേലം സമ്മർദ്ദം നൽകിയെന്നും ടീമുകൾ തനിക്കായി ബിഡ് ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും രാഹുൽ പറഞ്ഞിരിക്കുകയാണ്.
ജിയോഹോട്ട്സ്റ്റാറിലെ സൂപ്പർസ്റ്റാർസിൽ സംസാരിച്ച കെഎൽ രാഹുൽ, മെഗാ ലേലത്തിൽ തനിക്കായി ടീമുകൾ ബിഡ് ചെയ്യുന്നത് കണ്ടതിന്റെ അനുഭവം പങ്കുവെച്ചു. 2022 മുതൽ 2024 വരെ രാഹുൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായിരുന്നു രാഹുൽ. അതിനാൽ തന്നെ ലേലം ലൈവായി താരം കണ്ടിരുന്നില്ല. മറിച്ച് തന്റെ നിർദേശങ്ങൾ ടീമിനോട് പങ്കുവെക്കുന്നതിലാണ് താരം ശ്രദ്ധിച്ചത്.
“ലേലം ഒരു പ്രത്യേകഅനുഭവമായിരുന്നു. ഒരു കളിക്കാരൻ എന്ന നിലയിൽ, ഏത് ടീമിൽ എത്തുമെന്ന് അറിയുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ലേലത്തിൽ എങ്ങനെ കാര്യങ്ങൾ മാറി മറിയുമെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ.”
“കഴിഞ്ഞ മൂന്ന് സീസണുകളായി ഒരു ക്യാപ്റ്റനായിരുന്നതിനാൽ, ഒരു ടീമിനെ കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ ഞാൻ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഒരു സ്ക്വാഡ് കൂട്ടിച്ചേർക്കുമ്പോൾ ഫ്രാഞ്ചൈസികൾ നേരിടുന്ന സമ്മർദ്ദം എന്താണെന്ന് എനിക്ക് മനസ്സിലാകും. എന്നാൽ ഒരു കളിക്കാരന്റെ വീക്ഷണകോണിൽ നിന്ന്, നിങ്ങളുടെ കരിയർ അപകടത്തിലായതിനാൽ അത് കൂടുതൽ കഠിനമാണ്. ലേലം ഒരു കളിക്കാരന്റെ ഭാവി രൂപപ്പെടുത്തുകയോ അപ്രതീക്ഷിത വെല്ലുവിളികൾ സൃഷ്ടിക്കുകയോ ചെയ്യും. ഞാൻ തീർച്ചയായും പരിഭ്രാന്തനായിരുന്നു, അൽപ്പം ഉത്കണ്ഠാകുലനായിരുന്നു,” രാഹുൽ കൂട്ടിച്ചേർത്തു.
ഡൽഹി ക്യാപിറ്റൽസ് എടുത്തപ്പോൾ തനിക്ക് ആശ്വാസം തോന്നിയെന്ന് രാഹുൽ സമ്മതിച്ചു, കാരണം ടീമിന്റെ ഉടമയായ പാർത്ത് ജിൻഡാൽ തന്റെ സുഹൃത്ത് ആണെന്നും അതിനാൽ തന്നെ കാര്യമാണ് എളുപ്പം ആകുമെന്നും രാഹുൽ പ്രതീക്ഷ പങ്കുവെച്ചു.