ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.
ആരാധകർ ഏറ്റവു കൂടുതൽ ആകാംഷയോടെ കണ്ട മത്സരമായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയ പോരാട്ടം. ഐസിസിയുടെ നോക്ക് ഔട്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയയോട് തോറ്റ ചരിത്രമുള്ള ടീമാണ് ഇന്ത്യ. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലും അത് ആവർത്തിക്കും എന്ന് കരുതിയ ആരാധകർക്ക് തെറ്റ് സംഭവിച്ചു. ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ നാല് വിക്കറ്റുകൾക്കാണ് വിജയിച്ചത്.
ഇത്തവണ ഓസ്‌ട്രേലിയൻ ടീമിൽ പല വമ്പൻ താരങ്ങളുടെ അസാന്നിധ്യമുണ്ടായിരുന്നു. മത്സരത്തിൽ നിർണായകമായത് രോഹിത് ശർമ്മയുടെ വിക്കറ്റ് ആയിരുന്നെന്നും, അദ്ദേഹത്തിന്റെ ക്യാച്ച് വിടാൻ പാടിലായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ പേസ് ബോളർ കൂപ്പർ കനോലി.
കൂപ്പർ കനോലി പറയുന്നത് ഇങ്ങനെ:
” ഇത് ക്രിക്കറ്റ് ആണ്, നിങ്ങൾക്ക് ഒരു തവണ മിസ് ആക്കിയാലോ, അല്ലെങ്കിൽ ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്താലോ അത് വിട്ട് മുൻപിൽ ഉള്ള ചുമതല എന്താണോ അത് ചെയ്യണം. അന്ന് രോഹിത് ശർമ്മയുടെ ക്യാച്ച് ഡ്രോപ്പ് ആക്കിയത് ഞാൻ മറന്നിരുന്നില്ല, ബോള് ചൈയ്തപോൾ പോലും എന്റെ മനസിൽ അതായിരുന്നു. എന്നിട്ടും ഞാൻ മത്സരബുദ്ധിയോടെ കളിച്ചു ടീമിന് വേണ്ട ബ്രേക്ക്ത്രൂ നൽകണം എന്ന് ഉറപ്പിച്ച് മുൻപിലേക്ക് പോയി” കൂപ്പർ കനോലി പറഞ്ഞു.