IPL 2025: അടിമുടി മാറാൻ ഒരുങ്ങി ഐപിഎൽ, ചരിത്രപരമായ തീരുമാനങ്ങൾ എടുത്ത് ബിസിസിഐ; ഇംഗ്ലീഷ് താരങ്ങൾക്ക് അടക്കം വമ്പൻ പണി

ഐപിഎല്ലിൽ പുതിയ സീസണിന് മുമ്പ് ഐപിഎല്ലിന്റെ ഭാഗമാകുന്ന താരങ്ങൾക്ക് അവരുടെ കരാറുകൾക്ക് പുറമെ മാച്ച് ഫീ തുകയായി 7.5 ലക്ഷം നൽകാൻ ബിസിസിഐ തീരുമാനിച്ചു. ഒരു മത്സരം കളിക്കുന്നതിനാണ് തുക. മാച്ച് ഫീ ഇനത്തിൽ ഓരോ ഫ്രാഞ്ചൈസിയും 12.60 കോടി രൂപ അനുവദിക്കുമെന്നും ഷാ വെളിപ്പെടുത്തി. ജയ് ഷായാണ് ഈ വമ്പൻ പ്രഖ്യാപനം എല്ലാം നടത്തിയത്.

വരാനിരിക്കുന്ന മെഗാ ലേലത്തിന് മുമ്പ് ടീമുകൾക്ക് 5 കളിക്കാരെ നിലനിർത്താനാണ് ബിസിസിഐ അനുവദിച്ചിരിക്കുന്നത്. ഇത് കൂടാതെ ഒരു താരത്തെ ആർടിഎമ്മിലൂടെ നിലനിർത്താനും സാധിക്കും. നിലനിർത്തുന്ന താരങ്ങളിൽ എത്ര ഇന്ത്യൻ താരങ്ങളെന്നോ വിദേശങ്ങളെന്നോ വ്യത്യാസം ഉണ്ടായിരിക്കില്ല. മൂന്ന് വർഷം മുമ്പ് നടന്ന താരലേലത്തിൽ 90 കോടി രൂപയാണ് ഒരു ഫ്രാഞ്ചൈസിക്ക് ചിലവാക്കാൻ അനുവാദം ഉണ്ടായിരുന്നത്. അത് ഇത്തവണ 115-120 കോടി കോടിയിലേക്ക് ഉയരും.

ഇത് കൂടാതെ വിദേശ താരങ്ങൾക്ക് പ്രത്യേക നിർദേശം ബിസിസിഐ നൽകിയിട്ടുണ്ട്. “എല്ലാം വിദേശ കളിക്കാരനും മെഗാ ലേലത്തിന് രജിസ്റ്റർ ചെയ്യണം. വിദേശ താരം രജിസ്റ്റർ ചെയ്തില്ലെങ്കിൽ, അടുത്ത വർഷത്തെ ലേലത്തിൽ രജിസ്റ്റർ ചെയ്യാൻ അയാൾ അയോഗ്യനാകും, ”ബിസിസിഐ കുറിപ്പിൽ പറഞ്ഞു.

“താരങ്ങൾ ലേലത്തിൽ രജിസ്റ്റർ ചെയ്യുകയും ലേലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ശേഷം, സീസൺ ആരംഭിക്കുന്നതിന് മുമ്പ് സ്വയം ലഭ്യമല്ലാത്ത മാറിയാൽ കളിക്കാരനെയും ടൂർണമെൻ്റിലും കളിക്കാരുടെ ലേലത്തിലും രണ്ട് സീസണുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കും.”

എന്തായാലും ലേലത്തിന്റെ അടിമുടി മാറിയ ഒരു വകഭേദ രീതി ഇത്തവണ കാണാം.