IPL 2025: വളരെക്കാലം കൈവശം വെച്ചതല്ലേ, ഇനി അത് എന്റെ കൈയിൽ ഇരിക്കട്ടെ; സഞ്ജുവിനെ മറികടന്ന് അതുല്യ റെക്കോഡ് സ്വന്തമാക്കി കെഎൽ രാഹുൽ

ഗുജറാത്ത് ടൈറ്റൻസ്- ഡൽഹി ക്യാപിറ്റൽസ് മത്സരം ആവേശകരമായ രീതിയിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു. മത്സരം തുടങ്ങി ആദ്യ ഓവർ മുതൽ ആക്രമണ ക്രിക്കറ്റ് കളിച്ച ഡൽഹി വയറു നിറയെ കൊടുത്തത് ഗുജറാത്തിന്റെ സൂപ്പർ ബോളർ മുഹമ്മദ് സിറാജിനായിരുന്നു. താരത്തിന്റെ ആദ്യ 2 ഓവറുകളിൽ ഡൽഹി അടിച്ചുകൂട്ടിയത് 33 റൺസ് ആണ് .

സീസണിൽ നല്ല ഫോമിൽ കളിക്കുന്ന ഡൽഹി താരം 14 പന്തിൽ 28 റൺസ് എടുത്താണ് മടങ്ങിയത്. ഇന്നിങ്സിൽ 4 ബൗണ്ടറിയും ഒരു സിക്‌സും അടിക്കാൻ രാഹുലിന് ആയിരുന്നു. എന്തായാലും ആ സിക്സ് നേടി , ഐ‌പി‌എല്ലിൽ 200 സിക്സറുകൾ പൂർത്തിയാക്കി കെ‌എൽ രാഹുൽ ഒരു വലിയ നേട്ടം കൈവരിച്ചു. ഐ‌പി‌എല്ലിൽ തന്റെ 139-ാം മത്സരം കളിക്കുന്ന രാഹുലിന് ഇപ്പോൾ 200 സിക്സറുകൾ നേടി. 200 സിക്സറുകൾ നേടുന്ന പതിനൊന്നാമത്തെ കളിക്കാരനായിട്ടും ആകെ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരവും ആയിട്ടും രാഹുൽ മാറി.

എന്തായാലും ഈ യാത്രയിൽ ഏറ്റവും വേഗത്തിൽ 200 സിക്സ് പൂർത്തിയാക്കുന്ന ഇന്ത്യൻ താരം എന്ന നേട്ടവും രാഹുൽ സ്വന്തമാക്കി . വളരെക്കാലം ഈ റെക്കോർഡ് കൈവശം വച്ചിരുന്ന സഞ്ജു സാംസണെ അദ്ദേഹം മറികടന്നു. മൊത്തത്തിൽ, ഐ‌പി‌എല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ റെക്കോർഡ് (357) ഇപ്പോഴും ക്രിസ് ഗെയ്‌ലിന്റെ അടുത്താണ്.

Read more

അതേസമയം 20 ഓവറുകൾ അവസാനിക്കുമ്പോൾ 203 -9 റൺ എടുത്ത ഡൽഹി ഗുജറാത്തിന് മുന്നിൽ 204 റൺ ലക്‌ഷ്യം മുന്നോട്ട് വെച്ചിരിക്കുകയാണ്.