ഐപിഎൽ 2025: ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് കെകെആർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 പതിപ്പിന് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അജിങ്ക്യ രഹാനെയെ ക്യാപ്റ്റനായും വെങ്കടേഷ് അയ്യരെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചു. നായകനെന്ന നിലയിൽ തന്റെ അനുഭവവും പക്വതയും കൊണ്ടുവരുന്ന അജിങ്ക്യ രഹാനെയെപ്പോലുള്ള ഒരാളെ ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് കെകെആർ സിഇഒ വെങ്കി മൈസൂർ പറഞ്ഞു.

ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസികളിലൊന്നായ കെകെആറിനെ നയിക്കാൻ ആവശ്യപ്പെടുന്നത് ഒരു ബഹുമതിയാണെന്ന് രഹാനെ പറഞ്ഞു. ഞങ്ങൾക്ക് മികച്ചതും സന്തുലിതവുമായ ഒരു ടീം ഉണ്ടെന്ന് ഞാൻ കരുതുന്നു. എല്ലാവരുമായും പ്രവർത്തിക്കാനും ഞങ്ങളുടെ കിരീടം സംരക്ഷിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാനും ഞാൻ ആഗ്രഹിക്കുന്നു- രഹാനെ പറഞ്ഞു.

മാർച്ച് 22 ശനിയാഴ്ച ഈഡൻ ഗാർഡനിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ സീസണിലെ ആദ്യ മത്സരത്തോടെ കെകെആർ അവരുടെ ഐപിഎൽ 2025 കാമ്പെയ്ൻ ആരംഭിക്കും.