IPL 2025: കഴിഞ്ഞ തവണ എനിക്ക് ധൈര്യമുണ്ടായിരുന്നു, എന്നാൽ ഇത്തവണ ആ ഒരു കാര്യത്തിൽ.....: സഞ്ജു സാംസൺ

ഐപിഎൽ 18 ആം സീസണിൽ തങ്ങളുടെ രണ്ടാം കിരീടം ലക്ഷ്യം വെച്ച് ഇറങ്ങുകയാണ് മലയാളി താരം സഞ്ജു സാംസൺ. 2021 ഇൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസന്റെ കീഴിൽ രണ്ട് തവണ പ്ലെ ഓഫിലേക്ക് കയറാൻ ടീമിന് സാധിച്ചു. അതിൽ നിന്നായി ഒരു ഫൈനലും കളിച്ചു. എന്നാൽ കപ്പ് ജേതാക്കളാകാൻ അവർക്ക് സാധിച്ചില്ല.

എന്നാൽ കഴിഞ്ഞ സീസണുകൾ അപേക്ഷിച്ച് ഇത്തവണ സീനിയർ താരങ്ങൾക്ക് പകരം യുവ താരങ്ങളുമായിട്ടാണ് രാജസ്ഥാൻ ഇറങ്ങുന്നത്. ആ കാര്യത്തെ കുറിച്ചും, ബോളർമാരിലുള്ള വിശ്വാസത്തെ കുറിച്ചും സഞ്ജു സാംസൺ സംസാരിച്ചിരിക്കുകയാണ്.

സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ:

” കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മികച്ച സീനിയര്‍ താരങ്ങള്‍ എനിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവതാരങ്ങളാണ് എനിക്കൊപ്പമുള്ളത്. ഇതിനെ പോസിറ്റീവായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പഴയ സംഭവങ്ങള്‍ മറക്കാം. പുതിയൊരു മനോഭാവത്തോടെയാണ് ഇത്തവണ ഞങ്ങള്‍ ഇറങ്ങുന്നത്”

സഞ്ജു സാംസൺ തുടർന്നു:

” ഞാന്‍ ബൗളര്‍മാരെ വിശ്വസിക്കുന്ന നായകന്മാരിലൊരാളാണ്. അവര്‍ തങ്ങളുടെ കരുത്തിനെക്കുറിച്ചും എവിടെയാണ് പന്തെറിയാന്‍ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ചും എന്നോട് പറയാറുണ്ട്. എന്റെ അനുഭവസമ്പത്തില്‍ നിന്നുള്ള കാര്യങ്ങളും ചേര്‍ത്താണ് അന്തിമ തീരുമാനത്തിലേക്കെത്തുക. കുറച്ച് മത്സരങ്ങള്‍ കളിക്കുമ്പോള്‍ അവരുടെ കരുത്തും ദൗര്‍ബല്യവും നമുക്ക് മനസിലാവും. പവര്‍പ്ലേയില്‍ ബൗളര്‍മാരെ വളരെയധികം നോട്ടമിടും. പുതിയ തന്ത്രങ്ങളും പദ്ധതികളുമാണ് ആവശ്യം” സഞ്ജു സാംസൺ പറഞ്ഞു.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്