IPL 2025: ഉള്ളത് പറയാമല്ലോ കഴിഞ്ഞ സീസണിൽ ജയിക്കാനല്ല ഞാൻ ശ്രമിച്ചത്, ആഗ്രഹിച്ചത് അത് മാത്രം; ഹാർദിക് പാണ്ഡ്യ പറഞ്ഞത് ഇങ്ങനെ

2024 ലെ ഐപിഎൽ സീസണിൽ വിജയിക്കുകയല്ല, വെറും അതിജീവനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതായി മുംബൈ ഇന്ത്യൻസ് (എംഐ) നായകൻ ഹാർദിക് പാണ്ഡ്യ സമ്മതിച്ചു. ഗുജറാത്ത് ടൈറ്റൻസിൽ (ജിടി) രണ്ട് വർഷത്തെ സേവനത്തിന് ശേഷം 2024 സീസണിന് മുമ്പ് ഹാർദിക് തന്റെ പഴയ തട്ടകമായ മുംബൈയിലേക്ക് മടങ്ങുക ആയിരുന്നു.

രോഹിത് ശർമ്മയ്ക്ക് പകരക്കാരനായി അദ്ദേഹത്തെ മുംബൈ കഴിഞ്ഞ സീസണിൽ ക്യാപ്റ്റനാക്കി. അതിനുശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു. വാങ്കഡെ സ്റ്റേഡിയത്തിലും രാജ്യത്തുടനീളമുള്ള മുംബൈയുടെ എവേ മത്സരങ്ങളിലും ഹാർദിക്കിനെ അദ്ദേഹത്തിന്റെ സ്വന്തം ആരാധകർ കൂക്കിവിളിച്ചു.

ബാറ്റിംഗിലും ബോളിങ്ങിലും ഒരുപോലെ ഹാർദിക് നിരാശപ്പെടുത്തി . തൽഫലമായി, മുംബൈ 14 മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങൾ മാത്രം നേടി പട്ടികയിൽ ഏറ്റവും താഴെയായി ഫിനിഷ് ചെയ്തു. 2025 ലെ ഐ‌പി‌എൽ തയ്യാറെടുപ്പിൽ 2024 സീസണിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഹാർദിക് ജിയോസ്റ്റാറിനോട് (ഹിന്ദുസ്ഥാൻ ടൈംസ് വഴി) പറഞ്ഞു:

“കഴിഞ്ഞ സീസണിൽ കാര്യങ്ങൾ ഒട്ടും നന്നായി പോയില്ല. മത്സരം വിജയിക്കുന്നതിനെക്കുറിച്ചല്ല ഞാൻ ചിന്തിച്ചത്. എങ്ങനെ എങ്കിലും അതിജീവിക്കുന്നതിനെക്കുറിച്ചാണ് ഞാൻ ആഗ്രഹിച്ചത്. മൈതാനം യുദ്ധക്കളം ആയിരുന്നു എനിക്ക് അപ്പോൾ. ഞാൻ ഏറെ സ്നേഹിച്ച ക്രിക്കറ്റ് എന്നെ പുറത്താക്കാൻ ശ്രമിക്കുന്ന പോലെ തോന്നി”

അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു

” ആ നാളുകൾ കടന്നുപോകാൻ സമയം എടുത്തു. പക്ഷെ ആ നാളുകൾക്ക് ശേഷം ഞാൻ തിരിച്ചെത്തിയത് ലോകകപ്പിലൂടെയാണ്. അന്ന് ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചതിന് ശേഷം അതെ സ്റ്റേഡിയത്തിൽ ആരാധകർ കൈയടിച്ചു. ദൈവം എനിക്ക് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് പോലെ ആയിരുന്നു അത്.”

അതേസമയം മുംബൈ ഇന്ത്യൻസ് തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

Latest Stories

ആംബുലന്‍സിന്റെ വഴി മുടക്കിയ യുവതിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്; 7000 രൂപ പിഴ

പി കെ ശശിയുടെ അംഗത്വം പുതുക്കാൻ തീരുമാനം; ഇനിമുതൽ സിപിഐഎം നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവര്‍ത്തിക്കും

കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശം; പരിശോധനക്കിടെ തേനീച്ച കൂട് ഇളകി, സബ് കളക്ടർ ആല്‍ഫ്രഡിനും സംഘത്തിനും പരിക്ക്

ആരാധകർ പറഞ്ഞാൽ നടത്തിയിരിക്കും; റീ റിലീസിൽ പിടിമുറുക്കി ഇതിഹാസ ചിത്രവും!

'നോക്കു മീന്‍സ് ലുക്ക്, ബസില്‍ ചെന്നിറങ്ങിയാല്‍ ലഗേജ് എടുത്ത് ഇറക്കാന്‍ നോക്കുകൂലി കൊടുക്കണം'; ഈ പ്രതിഭാസം കേരളത്തില്‍ മാത്രമേ ഉള്ളുവെന്ന് നിര്‍മല സീതാരാമന്‍; സിപിഎമ്മിനെ പരിഹസിച്ച് രാജ്യസഭയില്‍ ധനമന്ത്രിയുടെ 'കഥാപ്രസംഗം'

വരുമാനം 350 കോടി, നികുതി അടച്ചത് 120 കോടി; ഷാരൂഖ് ഖാനെ പിന്നിലാക്കി അമിതാഭ് ബച്ചന്‍

പാലക്കാട് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്; പ്രതി ഭാനുമതി പിടിയിൽ

'അത്തരം ഡാറ്റയൊന്നും സൂക്ഷിക്കാറില്ല, അത് സംസ്ഥാനത്തിന്റെ വിഷയം'; മഹാകുംഭമേളക്കിടെ മരിച്ചവരുടെ വിവരങ്ങൾ കൈവശമില്ലെന്ന് കേന്ദ്രം

ഡയബറ്റിക് റെറ്റിനോപ്പതി; ശ്രദ്ധിച്ചില്ലെങ്കിൽ ആപത്താണ്

ആരാധകരെ പോലെ ഞാനും ഈ മത്സരത്തിനായി കാത്തിരുന്നു, പക്ഷെ....: ലയണൽ മെസി