ഐപിഎല്‍ 2025: സപ്പോര്‍ട്ട് സ്റ്റാഫ് റോളിനായി ഇന്ത്യന്‍ സൂപ്പര്‍ താരത്തെ സമീപിച്ച് ലഖ്നൗ - റിപ്പോര്‍ട്ട്

ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി ഇന്ത്യന്‍ മുന്‍ ഇതിഹാസം വിവിഎസ് ലക്ഷ്മണിനെ അവരുടെ സപ്പോര്‍ട്ട് സ്റ്റാഫിലേക്ക് ചേര്‍ക്കാന്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സമീപിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) തലവനാണ് ലക്ഷ്മണ്‍.

നേരത്തെ, ഇന്ത്യയുടെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ലക്ഷ്മണിന് ജോലി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും വിപുലമായ യാത്രകള്‍ ഉള്‍പ്പെട്ടതിനാല്‍ വെറ്ററന്‍ അവസരം നിരസിച്ചിരുന്നു. തന്റെ താവളം ഹൈദരാബാദിലേക്ക് മാറ്റിയ വിവിഎസ്, അവരുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ചേരാന്‍ എല്‍എസ്ജിയുമായി അനൗപചാരിക സംഭാഷണങ്ങള്‍ നടത്തി.

നിലവില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗറാണ്. അസിസ്റ്റന്റ് കോച്ചായി ലാന്‍സ് ക്ലൂസ്നര്‍, ബോളിംഗ് കോച്ചായി മോര്‍ണി മോര്‍ക്കലും ഫീല്‍ഡിംഗ് കോച്ചായി ജോണ്‍ടി റോഡ്സും ഫ്രാഞ്ചൈസിക്കൊപ്പമുണ്ട്.

വിവിഎസ് ലക്ഷ്മണിന്റെ ബിസിസിഐ കരാര്‍ സെപ്റ്റംബറില്‍ അവസാനിക്കും. എന്നാല്‍ എന്‍സിഎ തലവനായി തുടരാന്‍ അദ്ദേഹത്തിന് വലിയ ആഗ്രഹമില്ല. അതിനാല്‍ ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ ലക്ഷ്മണില്‍നിന്ന് ആ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. വളരെക്കാലമായി ബിസിസിഐയുമായി ബന്ധമുള്ള റാത്തോര്‍, രാഹുല്‍ ദ്രാവിഡിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍ ബാറ്റിംഗ് കോച്ചിന്റെ റോള്‍ നല്‍കുന്നതിനുമുമ്പ് 2012 മുതല്‍ നോര്‍ത്ത് സോണിന്റെ ദേശീയ സെലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read more