2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും സ്ഥിരതയുള്ള രണ്ട് ബാറ്റ്‌സ്മാൻമാരാണ് വിരാട് കോഹ്‌ലിയും സായ് സുദർശനും. നിക്കോളാസ് പൂരനും സൂര്യകുമാർ യാദവും കളിക്കുന്നുണ്ടെങ്കിലും അവർക്ക് ആർക്കും കോഹ്‌ലിയുടെ സ്ഥിരത ഇല്ല. ടൂർണമെന്റിന്റെ 18-ാം പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ കോഹ്‌ലി ഇതിനകം ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. 10 മത്സരങ്ങളിൽ നിന്ന് 6 അർദ്ധ സെഞ്ച്വറി നേടിയിട്ടുള്ള കോഹ്‌ലി മിക്കവാറും എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഋഷഭ് പന്ത് അടക്കമുള്ള യുവതാരങ്ങൾ അതിദയനീയമായി ബാറ്റ് ചെയ്യുമ്പോഴാണ് കോഹ്‌ലി ഈ തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്നത് എന്ന് ശ്രദ്ധിക്കണം .
അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും ഈ സീസണിൽ ബോളർമാർ പൂട്ടുന്ന കാഴ്ചയും കാണാൻ ആയിരുന്നു. എന്താണെങ്കിലും ഈ വിഷയത്തിൽ സംസാരിച്ച കോഹ്‌ലി, ബൗളർമാരെ സഹായിക്കുന്ന പിച്ചുകളിൽ ബാറ്റ്‌സ്മാൻമാർക്ക് പിസഖാവുകൾ പറ്റുന്നുണ്ടെന്ന് പറഞ്ഞിരിക്കുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയത്തിൽ പങ്കുവഹിച്ചതിന് ശേഷം, കോഹ്‌ലി പറഞ്ഞത് ഇങ്ങനെ:
“സിംഗിലും ഡബിളും നെറ്റിന് ഞാൻ ശ്രദ്ധിക്കാറുണ്ട്. ഈ ഫോർമാറ്റിൽ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത ആളുകൾ മറക്കുന്നു. ആദ്യ പന്തിൽ നിന്ന് അടിക്കുന്നത് ഏറ്റവും സുരക്ഷിതമായ ഓപ്ഷനല്ലെന്ന് ഈ വർഷം നമ്മൾ കണ്ടുവരുന്നു. ഷോട്ടുകൾക്കായി പോകുന്നതിന് മുമ്പ് നിങ്ങൾ സമയം ചെലവഴിക്കേണ്ടതുണ്ട്,” വിരാട് കോഹ്‌ലി പറഞ്ഞു.
ഈ വർഷം ആർസിബി കൂടുതൽ സ്ഥിരതയുള്ളവരാണെന്ന് കോഹ്‌ലി പരാമർശിച്ചു. “ഞങ്ങൾക്ക് അധിക ശക്തിയുണ്ട്. ചില ബാറ്റ്‌സ്മാൻമാർക്ക് 10 പന്തിൽ നിന്ന് അഞ്ച് സിക്‌സറുകൾ അടിക്കാൻ കഴിയും. ടിം ഡേവിഡ് ടീമിലുണ്ട്, കൂടാതെ റൊമാരിയോ ഷെപ്പേർഡ് ടീമിൽ എത്തിയിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ ബാറ്റ് ചെയ്യുന്നത് എളുപ്പമായിരുന്നില്ലെന്ന് വിരാട് പറഞ്ഞു. “ഇതൊരു കഠിനമായ വിജയമായിരുന്നു. വിക്കറ്റ് വ്യത്യസ്‍തമായിരുന്നു. ഞങ്ങളുടെ റൺ പിന്തുടരലിൽ ഞങ്ങൾ ശരിയായ പാതയിലാണോ എന്ന് ഞാൻ ഡഗൗട്ടുമായി സംസാരിച്ചിരുന്നു ” അദ്ദേഹം പറഞ്ഞു.