ഐപിഎൽ തുടങ്ങിയിട്ട് 18 സീസണുകൾ ആയിട്ടും ഇത് വരെയായി ഒരു കപ്പ് പോലും നേടാൻ സാധികാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഓരോ സീസണിലും മികച്ച പ്രകടനങ്ങൾ താരങ്ങൾ നടത്താറുണ്ടെങ്കിലും നോക്ക് ഔട്ട് മത്സരങ്ങളിൽ കാലിടറി വീഴും. വർഷങ്ങളായി ഇതാണ് കാണപ്പെടാറുള്ളത്. വിരാട് കോഹ്ലി കപ്പിൽ മുത്തമിടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.
ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ചെങ്കിലും അടുത്ത നായകനായി വിരാട് കോഹ്ലി വരും എന്നാണ് ആർസിബി ആരാധകർ വിചാരിച്ചിരുന്നത്. എന്നാൽ ക്യാപ്റ്റൻ സ്ഥാനം ബാറ്റർ രജത്ത് പട്ടിദാറിന് കൊടുക്കുകയായിരുന്നു. ക്യാപ്റ്റൻ സ്‌ഥാനം ഏറ്റെടുക്കുന്നത് കൊണ്ട് ബാറ്റിംഗിൽ മോശമായ പ്രകടനം കാഴ്ച് വെച്ച് പണി മേടിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
” രജത്തിന് ഒരു വലിയ ഫ്രാഞ്ചൈസ് നയിക്കാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. ആർസിബി ഒരുപാട് തവണ പ്ലെ ഓഫുകളും ഫൈനലുകളിലും പ്രവേശിച്ചിട്ടുള്ള ടീമാണ്. അവർക്ക് അനിൽ കുംബ്ലെ, കെവിൻ പീറ്റേഴ്സൺ, ഫാഫ് ഡ്യൂ പ്ലെസിസ്, വിരാട് കോഹ്ലി എന്നി ക്യാപ്റ്റന്മാരുടെ ലെഗസി ഉണ്ട്. ഇപ്പോഴിതാ രജത് പട്ടീദാറും വന്നിരിക്കുകയാണ്”
ആകാശ് ചോപ്ര തുടർന്നു:
” അദ്ദേഹത്തിന് ആർസിബിയെ ഉന്നതിയിൽ എത്തിക്കാൻ സാധിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം. എനിക്ക് ഒരു കാര്യമേ പറയാൻ ഒള്ളു, രജത് ക്യാപ്റ്റൻ ആയെങ്കിലും അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവ് കുറയാൻ പാടില്ല. ഇല്ലെങ്കിൽ അത് പണി ആകും. ഇത്തവണത്തെ രജത്തിന്റെ ക്യാപ്റ്റൻസിയിലായിരിക്കും എല്ലാവരുടെയും ശ്രദ്ധ. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി സ്റ്റൈൽ എങ്ങനെയുണ്ട് എന്ന് ഞങ്ങൾക്ക് മനസിലാക്കണം” ആകാശ് ചോപ്ര പറഞ്ഞു.