IPL 2025: മോനെ ഋതുരാജേ, നിന്നെ കാത്ത് ഒരു പണിയുണ്ട്: ആകാശ് ചോപ്ര

ഇപ്പോൾ നടക്കാൻ പോകുന്ന ഐപിഎലിൽ തങ്ങളുടെ ആറാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ സൂപ്പർ കിങ്‌സ് ഇറങ്ങുന്നത്. എം എസ് ധോണിക്ക് ശേഷം തന്റെ ക്യാപ്റ്റൻ സ്ഥാനം കൈമാറിയിരിക്കുന്നത് ഋതുരാജ് ഗൈക്വാദിനാണ്. കഴിഞ്ഞ വർഷം ലീഗ് സ്റ്റേജിൽ തന്നെ പുറത്തായതിന്റെ ക്ഷീണം ഇത്തവണ ചെന്നൈ സൂപ്പർ കിങ്‌സ് മാറ്റും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.

ഈ വർഷത്തെ ഐപിഎൽ ആയിരിക്കും എം എസ് ധോണിയുടെ അവസാന ഐപിഎൽ എന്ന് റിപ്പോട്ടുകൾ വന്നിരുന്നു. ഇത്തവണത്തെ കപ്പ് ജേതാക്കളായി ധോണിക്ക് മികൊച്ചൊരു വിടവാങ്ങൽ സീസൺ നൽകാനാണ് ടീമിന്റെ ശ്രമം. ഋതുരാജ് അദ്ദേഹത്തിന്റെ ലെഗസിക്ക് കോട്ടം തട്ടാതെ ടീമിനെ കൊണ്ട് പോകണം എന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” മികച്ച ഒരു ഫ്രാഞ്ചൈസിന് നേതൃത്വം നൽകാൻ ഋതുരാജിന് ഗംഭീരമായ ഒരു അവസരമാണ് ലഭിച്ചിരിക്കുന്നത്. ധോണി ഗൈക്വാദിന് തന്റെ ക്യാപ്റ്റൻസി നൽകിയപ്പോൾ ആരാധകരും സഹതാരങ്ങളും ഋതുരാജിനെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. അതൊരു മികച്ച അംഗീകാരമാണ്. ധോണിയുടെ ലെഗസി മുൻപിലേക്ക് ഗൈക്വാദ് കൊണ്ട് പോകണം. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് പ്രെഷർ കാണും. എന്നാൽ അവർക്ക് അതിൽ യാതൊരു കുഴപ്പവും കാണില്ല, അവന്റെ ആദ്യ സീസണിൽ ചെന്നൈ സെമിയിലേക്ക് പ്രവേശിച്ചിരുന്നില്ല” ആകാശ് ചോപ്ര പറഞ്ഞു.

ഐപിഎലിലെ ആദ്യ മത്സരം മാർച്ച് 22 മുതലാണ് ആരംഭിക്കുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്. മുംബൈയുടെ ആദ്യ മത്സരം 23 ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ്.

Latest Stories

CSK UPDATES: ആ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എല്ലാം ഉണ്ട്, ചെന്നൈ ആരാധകരോട് അത് പറഞ്ഞ് രവീന്ദ്ര ജഡേജ; ചർച്ചയായി ആ വരി

MI UPDATES: വീണ്ടും ഫ്ലോപ്പ് ഷോ തുടർന്ന് രോഹിത് ശർമ്മ, എത്രയും പെട്ടെന്ന് വിരമിച്ചാൽ ഉള്ള മാനം പോകാതിരിക്കും; മുൻ നായകന് ട്രോൾ മഴ

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

MI UPDATES: ആരാണ് അശ്വനി കുമാർ? അരങ്ങേറ്റത്തിൽ കെകെആറിനെ തകർത്തെറിഞ്ഞ പയ്യൻസ് വേറെ ലെവൽ; മുംബൈ സ്‌കൗട്ടിങ് ടീമിന് കൈയടികൾ

ചരിത്ര വസ്തുതകളെ വെട്ടിമാറ്റാനാകില്ല; സംവിധായകനെതിരെയുള്ള ആക്രമണവും ഒറ്റപ്പെടുത്തലും കേരളത്തിന്റെ ചരിത്രം മറന്നുള്ള നിലപാടെന്ന് പിഎ മുഹമ്മദ് റിയാസ്

പൃഥ്വിരാജിനെ നശിപ്പിക്കാന്‍ കഴിയും, പക്ഷേ തോല്‍പ്പിക്കാനാവില്ല; എമ്പുരാന് പിന്തുണയുമായി ഫെഫ്കയും രംഗത്ത്

കഞ്ചാവ് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു; രണ്ട് ഉദ്യോഗസ്ഥര്‍ ചികിത്സയില്‍

വിവാദങ്ങള്‍ക്ക് പുല്ലുവില; എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍; സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

MI VS KKR: എന്ത് ചെയ്യാനാണ് രോഹിത്തിന്റെ സഹതാരമായി പോയില്ലേ, ടോസിനിടെ ഹാർദിക്കിന് പറ്റിയത് വമ്പൻ അബദ്ധം; വീഡിയോ കാണാം

പൃഥ്വി മുമ്പും അവഗണനകള്‍ നേരിട്ടതല്ലേ; വഴിവെട്ടുന്നവര്‍ക്കെല്ലാം നേരിടേണ്ടി വരും; കളക്ഷന്‍ കണക്കുകള്‍ ഇനി എമ്പുരാന് മുന്‍പും ശേഷവുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍