സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഐപിഎൽ 2025 ലേലത്തിൽ രവിചന്ദ്രൻ അശ്വിനെയും നൂർ അഹമ്മദിനെയും പോലുള്ളവരെ വാങ്ങിയതിന് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത് അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) അഭിനന്ദിച്ചു. ചിദംബരം സ്റ്റേഡിയത്തിലെ സ്പിന്നർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ രണ്ട് സ്പിന്നർമാരും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും മറ്റ് ടീമുകൾക്ക് നാശം സൃഷ്ടിക്കുമെന്ന് മുൻ താരം പറഞ്ഞു.
മറ്റ് ഫ്രാഞ്ചൈസികളുമായുള്ള കഠിന പോരാട്ടത്തിന് ശേഷം അശ്വിനെയും, അഹമ്മദിനെയും യഥാക്രമം 9.75 കോടി രൂപയ്ക്കും 10 കോടി രൂപയ്ക്കും വാങ്ങി. ഇരുവരും യഥാക്രമം ഓഫ്, ലെഗ് സ്പിൻ എന്നിവ ടീമിന്വാ ഗ്ദാനം ചെയ്യുന്നു.
ക്രിസ് ശ്രീകാന്ത് എക്‌സിൽ ഇങ്ങനെ എഴുതി:
“ചെന്നൈ മികച്ച ടീമാണ്. ഈ ഐപിഎൽ, നൂർ, ജദ്ദു, ചെപ്പോക്കിലെ അശ്വിൻ എന്നിവ എതിരാളികൾക്ക് നാശം സൃഷ്ടിക്കും! ഇതുവരെയുള്ള മികച്ച താരങ്ങളാണ് ചെന്നൈയിൽ എത്തിയിരിക്കുന്നത്.”
2015 സീസണിന് ശേഷം സൂപ്പർ കിങ്സിൽ അശ്വിന്റെ തിരിച്ചുവരവ് കാണാൻ ലേലത്തിലൂടെ സാധിച്ചു. 7.12 എന്ന എക്കോണമി റേറ്റിൽ 212 മത്സരങ്ങളിൽ നിന്ന് 180 വിക്കറ്റുകളുമായി ഐപിഎല്ലിലെ മുൻനിര വിക്കറ്റ് വേട്ടക്കാരിൽ ഒരാളാണ് ഇതിഹാസ ഓഫ് സ്പിന്നർ. ചെപ്പോക്കിൽ 43 മത്സരങ്ങളിൽ നിന്ന് 6.26 എന്ന എക്കോണമി റേറ്റിൽ 50 വിക്കറ്റുകളാണ് അശ്വിൻ്റെ സമ്പാദ്യം.
താരം മൂന്നാം നമ്പറിലും ലോവർ ഓർഡറിലും മികച്ച ബാറ്റർ കൂടിയാണ്. ടൂർണമെൻ്റിൽ റൈസിംഗ് പൂനെ സൂപ്പർജയൻ്റ്‌സ് (ഇപ്പോൾ പ്രവർത്തനരഹിതമായത്), പഞ്ചാബ് കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നിവരോടൊപ്പം താരം കളിച്ചിട്ടുണ്ട്.
Read more
23 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 8.03 എന്ന എക്കോണമി റേറ്റിൽ 24 വിക്കറ്റുകൾ അഹമ്മദ് നേടിയിട്ടുണ്ട്. 2024 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി (ജിടി) 10 മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് താരം വീഴ്ത്തി. നേരത്തെ രവീന്ദ്ര ജഡേജയെ 18 കോടി രൂപയ്ക്ക് സിഎസ്‌കെ നിലനിർത്തിയിരുന്നു. 7.62 എന്ന എക്കോണമി റേറ്റിൽ 240 ഗെയിമുകളിൽ നിന്ന് 160 വിക്കറ്റുകൾ ഇടംകൈയ്യൻ സ്പിന്നറിനുണ്ട്. ബാറ്റിംഗിൽ 2959 റൺസാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. കഴിഞ്ഞ വർഷം 267 റൺസും എട്ട് വിക്കറ്റും നേടിയിരുന്നു.