ഐപിഎല്‍ 2025: മുംബൈ ഇന്ത്യന്‍സിന് പുതിയ നായകന്‍, ഹാര്‍ദ്ദിക്കിന് അപ്രതീക്ഷിത തിരിച്ചടി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നിലനിര്‍ത്തല്‍ പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറില്‍ ലേലം നടക്കാനാണ് സാധ്യത. ഓഗസ്റ്റില്‍ ബിസിസിഐ നിലനിര്‍ത്തല്‍ നിയമങ്ങള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനം വൈകുകയാണ്. ഈ മാസം അവസാനത്തോടെ ബോര്‍ഡ് ചട്ടങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മെഗാ ലേലത്തില്‍ നാല് താരങ്ങളെ വരെ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസികള്‍ അനുവദിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മിക്ക ഫ്രാഞ്ചൈസികളും തങ്ങളുടെ ടീമുകളുടെ കേന്ദ്രം നിലനിര്‍ത്തുന്നതിനായി വരാനിരിക്കുന്ന മെഗാ ലേലത്തിന് മുമ്പ് കുറഞ്ഞത് അഞ്ച് കളിക്കാരെയെങ്കിലും നിലനിര്‍ത്താന്‍ താല്‍പ്പര്യപ്പെടുന്നു. വരും ദിവസങ്ങളില്‍ ബിസിസിഐ നിയമങ്ങള്‍ പ്രഖ്യാപിക്കുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന മൂന്ന് കളിക്കാരെ മുംബൈ ഇന്ത്യന്‍സ് അന്തിമമാക്കി. റെവ്സ്പോര്‍ട്സിന്റെ രോഹിത് ജുഗ്ലാന്‍ പറയുന്നതനുസരിച്ച്, അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരും ഐപിഎല്‍ 2025 ന് മുമ്പ് അവരുടെ ക്യാപ്റ്റനെ മാറ്റാന്‍ തീരുമാനിച്ചു.

ജസ്പ്രീത് ബുംറയാണ് മുംബൈയുടെ ആദ്യ നിലനിര്‍ത്തല്‍ എന്ന് ജുഗ്ലാന്‍ പറഞ്ഞു. സൂര്യകുമാര്‍ യാദവ് രണ്ടാം നിലനിര്‍ത്തല്‍ മാത്രമല്ല, വരുന്ന സീസണില്‍ ടീമിനെ നയിക്കുമെന്നും സൂര്യായിരിക്കുമെന്ന് ജുഗ്ലാന്‍ അവകാശപ്പെട്ടു.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള വ്യാപാര കരാറിലൂടെ മുംബൈ ഐപിഎല്‍ 2024-ലേക്ക് പാണ്ഡ്യയെ വീണ്ടും സൈന്‍ ചെയ്യുകയും അവരുടെ ക്യാപ്റ്റനായും തിരഞ്ഞെടുക്കുകയായിരുന്നു. എന്നിരുന്നാലും, മുംബൈ ആസ്ഥാനമായുള്ള സംഘം പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ഫിനീഷ് ചെയ്തത്.

ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി സൂര്യകുമാറിനെ നിയമിച്ചത് തീരുമാനത്തെ സ്വാധീനിച്ചിരിക്കാം. രോഹിത് ശര്‍മ്മയ്ക്ക് പകരം പാണ്ഡ്യയെ നായകനാക്കുമെന്നാണ് കരുതിയതെങ്കിലും ടീം മാനേജ്മെന്റും സെലക്ടര്‍മാരും സൂര്യകുമാറിനെ നായകനാക്കി.

മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ രണ്ട് നിലനിര്‍ത്തലുകള്‍ സ്ഥിരീകരിച്ച ശേഷം, പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഫ്രാഞ്ചൈസി ഒരു കളിക്കാരനെ കൂടി നിലനിര്‍ത്തിയതായി ജുഗ്ലാന്‍ പറഞ്ഞു. മെഗാ ലേലത്തിന് മുന്നോടിയായി രോഹിതോ പാണ്ഡ്യയോ അല്ലെങ്കില്‍ ഇരുവരെയും ഫ്രാഞ്ചൈസി റിലീസ് ചെയ്യും എന്നാണ് ഇതിനര്‍ത്ഥം.

Latest Stories

ഇടുക്കിയിലെ ചൊക്രമുടിയിൽ വയനാടിന് സമാനമായ ഉരുൾപൊട്ടലിന് സാധ്യതയെന്ന് ജിയോളജി വകുപ്പ്; തടയണയ്ക്ക് സമീപം സോയിൽ പൈപ്പിങ് കണ്ടെത്തി

നാലാം അംഗത്തിന് ഒറ്റയ്ക്ക് കളത്തിലിറങ്ങാന്‍ രണ്‍ബിര്‍ കപൂര്‍; 'ധൂം 4' വരുന്നു, അഭിഷേകും ഉദയ്‌യും ഇല്ല, പകരം സൂര്യ

ഇന്ത്യൻ സെലക്ടർമാർക്ക് നേരെ തുറന്ന വെല്ലുവിളിയുമായി ചാഹൽ, ലക്ഷ്യം ഒന്ന് മാത്രം!

ഉത്തരാഖണ്ഡില്‍ ട്രക്കിംഗിനിടെ മലയാളിക്ക് ദാരുണാന്ത്യം

ഇന്ത്യൻ അക്തർ തിരിച്ചുവരുന്നു, ആവേശത്തിൽ ആരാധകർ; ബിസിസിഐയുടെ രാജതന്ത്രം

കശ്മീരിലെ കുല്‍ഗാമിലെ ഏറ്റുമുട്ടൽ; 4 ജവാന്മാർക്കും ഒരു പൊലീസുകാരനും പരിക്ക്, ഭീകരർക്കായുള്ള തിരച്ചിൽ ഊർജിതം

ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ വേണ്ട; എം ആർ അജിത്കുമാറിനെ മാറ്റണമെന്ന് ബിനോയ്‌ വിശ്വം

സികെ ആശ എംഎൽഎയോട് അപമര്യാദയായി പെരുമാറി; സിഐയ്ക്ക് സ്ഥലം മാറ്റം

ഹിസ്ബുള്ളയുടെ മുഖ്യ സൈനിക ആസ്ഥാനത്ത് ബോംബിട്ട് ഇസ്രയേല്‍; നിരവധി പേര്‍ കൊല്ലപ്പെട്ടു; കര ആക്രമണത്തിനായി ലെബനന് സമീപം ടാങ്കുകള്‍ വിന്യസിച്ചു

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ പാകിസ്ഥാനിലേക്ക്?, നിര്‍ണായക നീക്കവുമായി പിസിബി