IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ഐപിഎൽ 18 ആം സീസണിൽ ആവേശകരമായ തുടക്കത്തിനാണ് ആരാധകർ സാക്ഷിയായത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു വിജയലക്ഷ്യം 175 റൺസ്. വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി സുനിൽ നരൈനും അജിങ്ക്യ രഹാനെയും കൊൽക്കത്തയ്ക്ക് വേണ്ടി തകർത്താടിയപ്പോൾ 10 ഓവറിൽ 100 റൺസ് കടന്നിരുന്നു. എന്നാൽ പിന്നീട് നിലയുറപ്പിക്കാൻ കൊൽക്കത്ത താരങ്ങൾക്ക് സാധിച്ചില്ല.

ആദ്യ ഓവറിൽ തന്നെ ക്വിന്റൺ ഡി കോക്ക് (4) പുറത്തായി. അജിങ്ക്യ രഹാനെ (56), സുനിൽ നരൈൻ (44) എന്നിവർ മികച്ച തുടക്കം നൽകി. കൂടാതെ അംകൃഷ് രഘുവൻഷി (30) നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. വെങ്കിടേഷ് അയ്യർ (6), റിങ്കു സിങ് (12), ആന്ദ്രേ റസ്സൽ (4), രാമൺദീപ് സിങ് (6), ഹർഷിത്ത് റാണ (5*) സ്‌പെൻസർ ജോൺസൻ (1) എന്നിവർ നിരാശ നൽകി.

ബെംഗളുരുവിനു വേണ്ടി കൃണാൽ പാണ്ട്യ മൂന്ന് വിക്കറ്റുകളും, ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റുകളും, റാഷിക്ക് സലാം സുയാഷ്‌ ശർമ്മ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റുകളും നേടി.