IPL 2025: എടാ കൊച്ചുചെറുക്കാ സാക്ഷാൽ പോണ്ടിങ് പോലും എന്റെ മുന്നിൽ വിറച്ചതാണ്, പ്രായം എങ്കിലും ഒന്ന് പരിഗണിക്ക് മോനെ; അതിദയനീയം ഇഷാന്ത് ശർമ്മ

ഇഷാന്ത് ശർമ്മ-ഈ താരത്തെ ഇന്ത്യൻ ആരാധകർ എന്ന് മുതലാണ് ശ്രദ്ധിച്ച് തുടങ്ങിയതെന്ന് ഓർമ്മയുണ്ടോ? 2008 ൽ ഓസ്‌ട്രേലിയയിൽ നടന്ന ഓർഡർ ഗവാസ്‌ക്കർ പരമ്പരയിൽ സാക്ഷാൽ റിക്കി പോണ്ടിങ്ങിനെതിരെ താരം എറിഞ്ഞ ആ തകർപ്പൻ സ്പെല്ലിലൂടെ തന്നെയാണ്. അന്ന് ഫോമിന്റെ പരകോടിയിൽ നിന്ന പോണ്ടിങ്ങിനെ വിറപ്പിച്ച ഇഷാന്തിന്റെ പന്തുകൾ ഒരു ഇന്ത്യൻ ബോളറുടെ ഏറ്റവും മികച്ച സ്പെൽ ആയിരുന്നു.

അന്ന് 19 വയസുള്ള ഇഷാന്തിനെ കണ്ട് പോണ്ടിങ് പേടിച്ചത് പോലെ ആയിരുന്നു ഇന്നലെ ഇഷാന്ത് വൈഭവ് സുര്യവൻഷിയുടെ ബെറിംഗ് കണ്ട് നിന്നത്. 14 വയസുള്ള പയ്യൻ ഒരു ബഹുമാനവും താരത്തെ തന്റെ പന്തുകളെ കശക്കിയെറിയുന്നത് കണ്ട് ഇഷാന്ത് ശരിക്കും ഭയപ്പെട്ട് നിൽക്കുന്ന കാഴ്ച്ച ആരാധകരിൽ സങ്കടം ഉണ്ടാക്കി. പണ്ട് ഓസ്‌ട്രേലിയയിൽ അവരുടെ കാണികൾ പോലും കൈയടിച്ച ആ തകർപ്പൻ സ്പെൽ എറിഞ്ഞ ഇഷാന്തിന് ഇങ്ങനെ ഒരു അവസ്ഥ വന്നല്ലോ എന്നാണ് ആരാധകർ പറയുന്നത്.

2025 ലെ ഐ‌പി‌എല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽ‌സുമായി കരാർ ഒപ്പിട്ടതു മുതൽ വൈഭവ് സൂര്യവംശി ചർച്ചാവിഷയമാണ്. 13 വയസ്സുള്ളപ്പോൾ ഐ‌പി‌എൽ കരാർ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അദ്ദേഹം മാറി. റോയൽ‌സ് അദ്ദേഹത്തെ എപ്പോൾ ഉപയോഗിക്കും, അദ്ദേഹം എങ്ങനെ പ്രകടനം നടത്തും എന്നതിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നു. ആ സമയത്ത് ആർ‌ആർ ക്യാപ്റ്റൻ സഞ്ജു സാംസണിന് പരിക്കേറ്റത് കൗമാരക്കാരനെ പ്ലെയിംഗ് കോമ്പിനേഷനിൽ ഉൾപ്പെടുത്താൻ മാനേജ്‌മെന്റിന് അവസരം നൽകി.

ഇന്നലെ ഗുജറാത്തിനെതിരെ ഇറങ്ങുമ്പോൾ അവർ ഉയർത്തിയ കൂറ്റൻ സ്കോർ രാജസ്ഥാൻ പിന്തുടരില്ല എന്നാണ് ആദ്യം കരുതിയത് എങ്കിൽ ആ 209 റൺസ് ഞങ്ങൾക്ക് ഒരു സ്കോർ അല്ല എന്ന ആറ്റിട്യൂട്ടിൽ ആയിരുന്നു വൈഭവ്. വെറും 15 . 5 ഓവറിൽ പൂർത്തിയ റൺ ചെയ്‌സിൽ 35 പന്തിൽ നിന്നാണ് താരം സെഞ്ച്വറി നേട്ടത്തിൽ എത്തിയത്. ഒടുവിൽ 38 പന്തിൽ 101 റൺ നേടി മടങ്ങുമ്പോൾ സ്റ്റേഡിയം മുഴുവൻ യുവതാരത്തിനായി കൈയടിക്കുക ആയിരുന്നു.

അതിൽ ഇഷാന്ത് എറിഞ്ഞ കളിയുടെ നാലാം ഓവറിൽ 28 റൺസാണ് വൈഭവ് അടിച്ചത്. ഇതിൽ 3 സിക്‌സും 2 ബൗണ്ടറിയും ഉൾപ്പെടും രണ്ട് പന്തുകൾ ആകട്ടെ വൈഡ് ആയിരുന്നു. ആ ഓവറിന് ശേഷം നായകൻ റാഷിദ് പിന്നെ താരത്തിന് ഒരൊറ്റ ഓവർ പോലും നൽകിയില്ല എന്നും ശ്രദ്ധിക്കണം. മത്സരത്തിനിടെ വളരെ ക്ഷീണിച്ച് ബൗണ്ടറി ലൈനിൽ ഇരിക്കുന്ന ഇഷാന്ത് ചിത്രം എന്തായാലും ട്രോളുകളിൽ നിറയുകയാണ്.