2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് നടത്തിയത് . ഒമ്പത് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങൾ മാത്രമുള്ള അവർ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്. പ്ലേ ഓഫ് യോഗ്യത നേടാനുള്ള സാധ്യത കുറഞ്ഞെങ്കിലും അടുത്ത സീസണിന് മുന്നോടിയായി ഫ്രാഞ്ചൈസിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന ചർച്ചയ്ക്ക് തുടകമായിട്ടുണ്ട്. എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ചും ചോദ്യങ്ങളുണ്ട്, പക്ഷേ സിഎസ്‌കെയുടെ ‘ചിന്ന തല’ സുരേഷ് റെയ്‌ന അത് സംബന്ധിച്ച ചില ഉത്തരങ്ങൾ എന്തായാലും ഇപ്പോൾ നൽകിയിരിക്കുകയാണ്.
സിഎസ്‌കെയുടെ പ്രചാരണം വിശകലനം ചെയ്ത റെയ്‌ന, ഫീൽഡിംഗ്, ബാറ്റിംഗ്, ബൗളിംഗ് എന്നിങ്ങനെ എല്ലാ മേഖലകളിലും ടീം എത്രത്തോളം മോശം പ്രകടനം കാഴ്ചവച്ചുവെന്ന് എടുത്തുകാണിച്ചു. റെയ്‌നയെ സംബന്ധിച്ചിടത്തോളം, അടുത്ത സീസണിനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ടീമിന്റെ ശ്രദ്ധ.
“അടുത്ത സീസണിൽ, അവർ (സിഎസ്‌കെ) മികച്ച ആസൂത്രണത്തോടെ വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. തീർച്ചയായും ധോണി ഒരു സീസൺ കൂടി കളിക്കും,” റെയ്‌ന തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ സ്‌പോർട്‌സ് അവതാരകൻ ജതിൻ സപ്രുവുമായുള്ള ചാറ്റിൽ പറഞ്ഞു.
സിഎസ്‌കെയുടെ മെഗാ ലേലത്തെ വിലയിരുത്തിയ റെയ്‌ന, പതിനെട്ടാം പതിപ്പിന് മുമ്പ് മാനേജ്‌മെന്റ് തിരഞ്ഞെടുത്ത താരങ്ങളുടെ കാര്യത്തിൽ ഒരു പങ്കും ധോണിക്ക് ഇല്ലെന്നും റെയ്ന പറഞ്ഞു.
“എംഎസ് ധോണി അന്തിമ തീരുമാനം എടുക്കുമെന്ന് പലരും പറയാറുണ്ട്. എന്നാൽ വളരെ സത്യം പറഞ്ഞാൽ, അയാൾ ഒരിക്കലും ലേലങ്ങളിൽ പങ്കെടുത്തിട്ടില്ല. അയാൾ ഒരിക്കലും ആ ചർച്ചകളിൽ പങ്കെടുത്തിരുന്നില്ല. നിലനിർത്തി. ഒരു കളിക്കാരനായി ഒരുപാട് മുന്നോട്ട് പോകണോ വേണ്ടയോ എന്ന് മാത്രം ധോണിക്ക് കോൾ ലഭിച്ചേക്കാം” അദ്ദേഹം പറഞ്ഞു.
“പണം മുടങ്ങുന്ന ആളുകളാണ് ഇതൊക്കെ തീരുമാനിക്കുന്നത്. തനിക്ക് താത്പര്യം ഉള്ള കുറച്ചു താരങ്ങളുടെ പേരുകൾ ധോണിക്ക് പറയാൻ സാധിക്കും എന്നെ ഉള്ളു. അവരെ മേടിക്കാനോ അതോ അവർക്കായി ശ്രമിക്കണോ എന്നൊക്കെ ടീം തീരുമാനിക്കും.” റെയ്ന പറഞ്ഞു അവസാനിപ്പിച്ച്.