ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീടം ഇതുവരെ നേടിയിട്ടില്ലാത്ത ചുരുക്കം ചില ഫ്രാഞ്ചൈസികളിൽ ഒന്നാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി). എന്നിരുന്നാലും, ഐപിഎൽ 2025 ലെ അവരുടെ റിക്രൂട്ട്മെന്റ് ജിതേഷ് ശർമ്മ ഇത്തവണ ആർസിബി കിരീടം നേടുമെന്നും അത് കോഹ്‌ലിക്ക് ഉള്ള സമ്മാനം ആയിരിക്കുമെന്നും പറഞ്ഞിരിക്കുകയാണ്.
മാത്രമല്ല, ഒരിക്കൽ കിരീടം നേടിയാൽ തുടർച്ചയായി 5 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം വരെ ആർസിബി നേടുമെന്നും താരം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: “നമ്മുടെ സമയം വന്നാൽ, തുടർച്ചയായി അഞ്ച് വർഷം നമുക്ക് ട്രോഫികൾ നേടാൻ കഴിഞ്ഞേക്കും”.
“നല്ല പരിചയസമ്പന്നരാണെന്ന് ഞങ്ങളുടെ ടീമെന്ന ഞാൻ കരുതുന്നു. ഇത്തവണ, ആർസിബിക്ക് ആഭ്യന്തര, അന്തർദ്ദേശീയ പരിചയസമ്പത്തുള്ള കളിക്കാരുണ്ട്. ഭുവി ഭായ്, ക്രുണാൽ ഭായ്, സുയാഷ് എന്നിവരെപ്പോലെ. ഐപിഎൽ പരിചയം സമൃദ്ധമായതിനാൽ ഈ മൂന്ന് പേരും മികച്ച തിരഞ്ഞെടുപ്പുകളാണ്. യാഷ് ദയാൽ പോലുള്ള ശക്തരായ ഇന്ത്യൻ ബൗളർമാർ ഉണ്ടായിരിക്കുന്നത് വളരെയധികം സഹായിക്കുന്നു.”
ജിതേഷ് കൂട്ടിച്ചേർത്തു, “ആർസിബി ടീം നന്നായി സന്തുലിതമായി കാണപ്പെടുന്നു. നമ്മുടെ ഇന്ത്യൻ കളിക്കാരെ നോക്കുമ്പോൾ എനിക്ക് വളരെയധികം സംതൃപ്തി തോന്നി. ലിയാം [ലിവിംഗ്സ്റ്റൺ], [ഫിൽ] സാൾട്ട് പോലുള്ള നമ്മുടെ വിദേശ കളിക്കാരെ നോക്കുമ്പോൾ – അവർ ഏറ്റവും മികച്ച തിരഞ്ഞെടുപ്പുകളിൽ ഒന്നാണ്. ഇത് ഒരു സന്തുലിതമായ ടീമാണെന്ന് ഞാൻ കരുതുന്നു.”
എന്തായാലും ജിതേഷ് പറഞ്ഞത് പോലെ കന്നി ട്രോഫി ആർസിബി നേടണം എങ്കിൽ അതിന് വേണ്ട അധ്വാനം വളരെ വലുതായിരിക്കും എന്ന് ഉറപ്പാണ്.
View this post on Instagram