IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിൻ്റെ ക്യാപ്റ്റനായി നിയമിതനായ ശേഷം, സ്റ്റാർ വിക്കറ്റ് കീപ്പർ-ബാറ്റർ റിഷഭ് പന്ത് തനിക്ക് പഞ്ചാബ് കിംഗ്‌സിലേക്ക് (പിബികെഎസ്) ചേരാൻ താത്പര്യം ഇല്ലായിരുന്നു എന്നും അവർ ടീമിൽ എടുക്കാത്തത് നന്നായി എന്നും പറഞ്ഞ വാർത്ത വലിയ രീതിയിൽ ചർച്ചയായിരുന്നു. ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസ് വിട്ട പന്ത്, ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കളിക്കാരനായി എൽഎസ്‌ജിയുമായി 27 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. പഞ്ചാബിന്റെ ബജറ്റ് 110 കോടി രൂപയായിരുന്നതിനാൽ, തനിക്ക് പകരം നായകസ്ഥാനത്തേക്ക് അയ്യരെ ഫ്രാഞ്ചൈസി തിരഞ്ഞെടുത്തപ്പോൾ ആണ് തനിക്ക് ആശ്വാസം തോന്നിയെന്ന് പന്ത് പറഞ്ഞു.

എന്തായാലും 27 കോടി രൂപക്ക് ടീമിൽ എടുത്തിട്ട് 3 മത്സരങ്ങൾ നിന്നായി 27 റൺ പോലും നേടാൻ സാധിച്ചിട്ടില്ല എന്നതാണ് നിരാശയുടെ ആക്കം കൂട്ടുന്നത്. ഋഷഭ് പന്ത് ഇതുവരെ നേടിയിരിക്കുന്നത് ടൂർണമെന്റിൽ 15 റൺ മാത്രമാണ്. ഏത് സാഹചര്യത്തിലും കൂളായി സമ്മർദ്ദത്തിലാകാതെ കളിച്ചിട്ടുള്ള പന്ത് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ബാറ്റ്സ്മാൻ എന്ന നിലയിലോ ഒരു കീപ്പർ എന്ന നിലയിലോ ഒന്നും തിളങ്ങാൻ സാധിക്കാതെ നിൽക്കുകയാണ്. ധാരാളം മിടുക്കുള്ള താരങ്ങൾ കളിക്കുന്ന ലക്നൗ ഒരു ടീമിൽ പന്ത് ഒരു ബാധ്യത ആണെന്ന് കണക്കുകൾ കാണിക്കുന്നു. താൻ ഒരിക്കൽ പുച്ഛിച്ച പഞ്ചാബിനെതിരെ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ വെറും 2 റൺ മാത്രമെടുത്താണ് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലക്നൗ തകർച്ചയുടെ സൂചന കാണിച്ച സമയത്ത് ക്രീസിൽ എത്തിയ പന്ത് എതിരാളികൾക്ക് യാതൊരു ബുദ്ധിമുട്ടും നൽകാതെ മടങ്ങുക ആയിരുന്നു.

ടി 20 യിൽ ഏറെ നാളായിട്ട് ബുദ്ധിമുട്ടുന്ന പന്ത് ടീമിന് ബാധ്യത ആകുന്ന കാഴ്ചയാണ് സ്ഥിരമായി കാണുന്നത്. എന്തായാലും ടെസ്റ്റിൽ ആക്രമണ ക്രിക്കറ്റ് കളിക്കുന്ന പന്തിനെ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ലക്നൗ ശരിക്കും പെട്ടിരിക്കുകയാണ്. ടെസ്റ്റിൽ ടി 20 യും, ടി 20 യിൽ ടെസ്റ്റും കളിക്കുന്ന പന്ത് ശൈലി ശരിക്കും അപകടമായി ആരാധകർ ചൂണ്ടികാണിക്കുന്നു. കഴിഞ്ഞ ടി 20 ലോകകപ്പിൽ ഇന്ത്യ ജയിച്ചപ്പോൾ പോലും പന്തിന്റെ ബാറ്റിംഗ് ചോദ്യങ്ങൾക്ക് കാരണമായിരുന്നു.

വരാനിരിക്കുന്ന മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിൽ പന്ത് ടീമിൽ നിന്ന് മാറി നിൽക്കണം എന്ന ആവശ്യം ശക്തമാണ്.

Latest Stories

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി നാലര ലക്ഷം രൂപ അനുവദിച്ചു, നടക്കുന്നത് ആറാംഘട്ട പരിപാലനം

സ്റ്റാർലിങ്ക് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ; ഇന്ത്യയ്ക്കുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്തു

IPL 2025: റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നു, ഞാന്‍ ആ ടീമിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

കോണ്‍ഗ്രസിന്റെ മോശം 'സ്‌ട്രൈക്ക് റേറ്റില്‍' ബിഹാറിലെ യോഗങ്ങള്‍; ആ തെറ്റ് ആവര്‍ത്തിക്കരുത്!

'കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, ഇടക്കാല ഉത്തരവ് നാളെത്തെ വാദം കൂടി കേട്ട ശേഷം'; സുപ്രീംകോടതി നിർദേശങ്ങൾ ഇങ്ങനെ

"ഹിന്ദു ബോർഡുകളിൽ മുസ്‌ലിങ്ങൾ ഉണ്ടാകുമോ? അത് തുറന്നു പറയൂ": കേന്ദ്രത്തോട് സുപ്രീം കോടതി

ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ

INDIAN CRICKET: ഐപിഎലോടെ കളി മതിയാക്കുമോ, ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമോ, ഒടുവില്‍ മൗനം വെടിഞ്ഞ് രോഹിത് ശര്‍മ്മ