IPL 2025: പൗർഫുൾ പീപ്പിൾ മേക്ക്സ് പ്ലേസസ്‌ പൗർഫുൾ, അത് ഒരാൾ ഉള്ളതുകൊണ്ട് മാത്രം നേടിയതല്ല; ആ ടീമിന്റെ പ്രകടനം സൂപ്പർ: സഞ്ജയ് മഞ്ജരേക്കർ

ഇന്നലെ നടന്ന മത്സരത്തിലെ വിജയത്തോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയതിന് പിന്നാലെയാണ് ആർസിബിയുടെ ഈ വർഷത്തെ പ്രകടനത്തിൽ താൻ നീരീക്ഷിച്ച കാര്യങ്ങൾ മുൻ ഇന്ത്യൻ താരമായ സഞ്ജയ് മഞ്ജരേക്കർ വ്യക്തമാക്കിയത്. കൂട്ടമായ ശ്രമത്തിനെയാണ് മഞ്ചരേക്കർ പുകഴ്ത്തിയത്. തന്റെ എക്സ് ഹാൻഡിലിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.

“ആർ‌സി‌ബി ഒടുവിൽ വിജയ ഫോർമുല കണ്ടെത്തി. ടീമിലെ ഒരാളെക്കുറിച്ചല്ല ഇത്. 7 വിജയങ്ങൾ, അതിൽ 6 വ്യത്യസ്ത മാൻ ഓഫ് ദി മാച്ച് ! ” സഞ്ജയ് മഞ്ചരേക്കർ തന്റെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ എഴുതി.

“നിലവിൽ 10 മത്സരത്തിൽ ഏഴെണ്ണവും വിജയിച്ച ബാംഗ്ലൂർ ഒന്നാം സ്ഥാനത്താണ്. അതിൽ തന്നെ കളിച്ച ആറ് എവേ മത്സരങ്ങളും ജയിക്കാൻ സാധിച്ചു എന്നത് ടീമിന് ആത്മവിശ്വാസം കൂട്ടും. ഏഴു വിജയിച്ച മത്സരങ്ങളിൽ ആറ് വ്യത്യസ്ത താരങ്ങൾ മാൻ ഓഫ് ദി മാച്ച് ആയത് ടീമിന്റെ സ്ഥിരതയും ഒരാളെ മാത്രം ആശ്രയിച്ചല്ല ടീം മുന്നോട്ട് പോകുന്നത് എന്നതിന്റെ തെളിവും ആണ്.”

ഇന്നലത്തെ മത്സരം കഴിഞ്ഞതോടെ 443 റൺസുമായി വിരാട് കോഹ്ലി ഈ വർഷത്തെ ഐപിഎൽ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി. പേസർ ജോഷ് ഹേസൽവുഡ് 18 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിലും ഒന്നാമതെത്തി. ബാംഗ്ലൂരിന്റെ അടുത്ത മത്സരം ശനിയാഴ്ച സിഎസ്ക്കെയ്ക്കെതിരെയാണ്.

Read more