RCB VS PBKS: ആര്‍സിബി- പഞ്ചാബ് മത്സരത്തില്‍ വില്ലനായി മഴ, ഇന്ന് മത്സരം നടക്കുകയാണെങ്കില്‍ ഇത്ര ഓവര്‍ മാത്രം കളി, ആകാംക്ഷയോടെ ആരാധകര്‍

മഴയെ തുടര്‍ന്ന് ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ്‌ ബെംഗളൂരു-പഞ്ചാബ് കിങ്‌സ് മത്സരം വൈകുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കളിയുടെ ടോസ് പോലും ഇടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പോയിന്റ് ടേബിളില്‍ മൂന്നും നാലും സ്ഥാനങ്ങളിലുളള ടീമുകള്‍ തമ്മിലുളള പോരാട്ടം കൂടിയാണ് ഇന്നത്തേത്. ഇന്നത്തെ മത്സരം ജയിച്ച് പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനാവും ഇരുടീമുകളും ശ്രമിക്കുക. എന്നാല്‍ മഴ വില്ലനായതോടെ ഇന്ന് കളി നടക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്നത്തെ മത്സരത്തിലെ കട്ട് ഓഫ് ടൈം രാത്രി 10.56നാണ്.

ഈ സമയം മത്സരം നടക്കുകയാണെങ്കില്‍ അഞ്ച് ഓവര്‍ കളിയായിരിക്കും നടക്കുക. അങ്ങനെയാണെങ്കില്‍ ടോസ് 10.41നായിരിക്കും ഇടുക. ആര്‍സിബിയുടെ മൂന്നാം ഹോംമാച്ച് കൂടിയാണ് ഇന്ന് ചിന്നസ്വാമിയില്‍ നടക്കുന്നത്. ഈ സീസണില്‍ ഇതുവരെ നാട്ടില്‍ ജയിക്കാന്‍ സാധിക്കാത്ത ടീമിന് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. കഴിഞ്ഞ മത്സരങ്ങളില്‍ രണ്ട് ടീമുകളും വിജയം നേടിയിരുന്നു. ഈ മത്സരത്തിലും രണ്ട് പോയിന്റ് നേടാന്‍ വലിയ പോരാട്ടമായിരിക്കും ഇരുടീമുകളും നടത്തുക.

Read more

രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ തട്ടകമായ ജയ്പൂരില്‍ വച്ച് ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച ശേഷമാണ് ആര്‍സിബി എത്തുന്നത്. അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരെ ത്രില്ലിങ് മാച്ചില്‍ 16 റണ്‍സിന് ജയിച്ച ശേഷം പഞ്ചാബും എത്തുന്നു. 112 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയെ മാരക ബോളിങ്ങില്‍ പിടിച്ചുകെട്ടുകയായിരുന്നു ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ്.