IPL 2025: വെടിക്കെട്ട് പ്രകടനവുമായി ആർസിബി, പരിശീലനത്തിൽ നേടിയത് 310 റൺസ്; ബോളർമാർ കൊടുത്തതും മറക്കരുതെന്ന് ആരാധകർ

ഐപിഎൽ തുടങ്ങിയിട്ട് 18 സീസണുകൾ ആയിട്ടും ഇത് വരെയായി ഒരു കപ്പ് പോലും നേടാൻ സാധികാത്ത ടീമാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഓരോ സീസണിലും മികച്ച പ്രകടനങ്ങൾ താരങ്ങൾ നടത്താറുണ്ടെങ്കിലും നോക്ക് ഔട്ട് മത്സരങ്ങളിൽ കാലിടറി വീഴും. വർഷങ്ങളായി ഇതാണ് കാണപ്പെടാറുള്ളത്. വിരാട് കോഹ്ലി കപ്പിൽ മുത്തമിടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.

ഐപിഎൽ ടൂർണമെന്റിന് മുന്നോടിയായി നടക്കുന്ന പരിശീലനത്തിൽ ആർസിബി ബാറ്റർമാർ 20 ഓവറിൽ നേടിയത് 310 റൺസാണ്. ഇതോടെ ഇത്തവണത്തെ ഐപിഎൽ ആർസിബിക്ക് നേടാൻ സാധിക്കും എന്ന വിശ്വാസത്തിലാണ് താരങ്ങൾ. രണ്ടു ഗ്രൂപ്പൂകളായി തിരിഞ്ഞുള്ള ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരത്തില്‍ ആര്‍സിബിയുടെ ഒരു ടീം നിശ്ചിത 20 ഓവറില്‍ വാരിക്കൂട്ടിയത് 310 റൺസാണ്. ഏത് ഗ്രൂപ്പ് ആണെന്നോ, ഏതൊക്കെ താരങ്ങൾ മികച്ച പ്രകടനങ്ങൾ നടത്തിയെന്നോ ഇത് വരെ വ്യക്തതയില്ല.

എന്നാൽ ആരാധകർക്ക് നിരാശയായത് ആർസിബി ബോളർമാരുടെ കാര്യത്തിലാണ്. എല്ലാ സീസണുകളിലും മോശ പ്രകടനം കാഴ്ച് വെക്കാറുള്ള ബോളർമാർ സമ്പാദ്യമുള്ള ടീം ഇത്തവണയും അത് തന്നെ അവർത്തിച്ചിരിക്കുകയാണ്. 310 റൺസാണ് ആർസിബി ബോളർമാർ വഴങ്ങിയിരിക്കുന്നത്. ഇതിൽ വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്.

ഐപിഎലിലെ ആദ്യ മത്സരം മാർച്ച് 22 മുതലാണ് ആരംഭിക്കുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്.

Read more