IPL 2025: പന്ത് സിഎസ്കെയിലേക്ക് ആയിരിക്കില്ല, കഴുകന്‍ കണ്ണുമായി മറ്റൊരു ടീം, പോരാട്ടം 25 കോടിയും താണ്ടും!

ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട കളിക്കാരില്‍ ഒരാളാണ് ഋഷഭ് പന്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തെ നിലനിര്‍ത്തിയില്ല. അതിനാല്‍ ഥാരം ഇപ്പോള്‍ എല്ലാ ഫ്രാഞ്ചൈസികളുടെയും റഡാറിലാണ്. പന്തിനെ തങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരാന്‍ ഓരോ ടീമും ഉറ്റുനോക്കുമ്പോള്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരിക്കും അവിടെ പന്തിന് ഏറ്റവും അനുയോജ്യര്‍.

പിടിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പന്തിന് ടീം ഉടമകളില്‍ നിന്ന് വലിയ തിരസ്‌കരണം നേടിട്ടു. തന്റെ നായകസ്ഥാനം നീക്കം ചെയ്യപ്പെടുമെന്നറിഞ്ഞതോടെ ഋഷഭ് പന്ത് അതൃപ്തനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടാതെ, സപ്പോര്‍ട്ട് സ്റ്റാഫിലെ മാറ്റത്തിലും താരം അതൃപ്തി പ്രകടിപ്പിച്ചു. ഇതെല്ലാം താരത്തെ നിലനിര്‍ത്താതിരിക്കാനും മെഗാ ലേലത്തില്‍ ലഭ്യമാകാനും കാരണമായി.

10 ടീമുകള്‍ക്കും ഇത് ഒരു തുറന്ന മൈതാനമായിരിക്കും. ഡല്‍ഹി ക്യാപിറ്റല്‍സിനും അവരുടെ റൈറ്റ് ടു മാച്ച് (ആര്‍ടിഎം) പന്തില്‍ നടപ്പിലാക്കാന്‍ കഴിയും. പക്ഷേ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അത് സാധ്യമാണെന്ന് തോന്നുന്നു. പഞ്ചാബ് കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ടീമിനെ നയിക്കാന്‍ ഒരു താരത്തെ ആവശ്യമുള്ള ടീമുകളാണ്.

ഋഷഭ് പന്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് മാറുന്നത് മികച്ചൊരു നീക്കമായിരിക്കും. ശക്തമായ ടീമിനെ നയിക്കാനുള്ള അവസരം പന്തിന് ലഭിക്കുന്നത് മാത്രമല്ല നിലവിലെ ചാമ്പ്യന്മാരായി ടൂര്‍ണമെന്റിലേക്ക് പോകുന്ന സൂപ്പര്‍ താരങ്ങളുടെ ടീമിനൊപ്പം ചേരാനാകും പന്തിനാകും.

കെകെആര്‍ ഋഷഭ് പന്തിനെ സൈന്‍ ചെയ്താല്‍ അവര്‍ക്ക് മൂന്ന് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയും – 1. അവര്‍ക്ക് ഒരു ക്യാപ്റ്റനെ ലഭിക്കും, 2. അവര്‍ക്ക് ഒരു കീപ്പറെ ലഭിക്കും, 3. അവര്‍ക്ക് ഒരു മധ്യനിര ഫിനിഷറെ ലഭിക്കും. നൈറ്റ്സിന് ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. എന്നാല്‍ വിലയുടെ കാര്യത്തിലാവും വെല്ലുവിളി. ഋഷഭ് പന്തിന്റെ ലേലത്തുക 25 കോടിക്ക് മുകളില്‍ പോകുമെന്ന് വ്യക്തമാണ്.

ലേലത്തില്‍ കെകെആര്‍ സ്‌പെഷ്യലൈസ്ഡ് ഇന്ത്യന്‍ കളിക്കാരെ ലക്ഷ്യമിടുന്നു. കൂടാതെ, ഋഷഭ് പന്ത് കെകെആറിനൊപ്പം ചേരുന്നത് അവരുടെ മധ്യനിരയെ കൂടുതല്‍ ശക്തിപ്പെടുത്തും. റിങ്കു സിംഗിനൊപ്പം പന്ത് ജോടിയാകുന്ന ഫിനിഷര്‍ ജോഡി ഏതൊരു ടീമിന്റെയും സ്വപ്നമായിരിക്കും. ലേലത്തില്‍ ടീമുകള്‍ അവരുടെ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതെന്താണെന്ന് കണ്ടറിയണം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍