IPL 2025: രോഹിത്തിന്റെ ഭാവി ഐപിഎൽ ടീം? നിർണായക വിവരം തുറന്നുപറഞ്ഞ് സഹതാരം

ഓപ്പണർ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി വിടില്ലെന്നും വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണിൽ ടീമിനായി കളിക്കുന്നത് തുടരുമെന്നും സ്റ്റാർ ഇന്ത്യയുടെ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ . കഴിഞ്ഞ വർഷം, ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായ മുംബൈയുടെ നേട്ടങ്ങൾക്ക് എല്ലാം കാരണമായ നായകനായ രോഹിതിന് പകരം ഹാർദിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫ്രാഞ്ചൈസിയിൽ നിന്നുള്ള തീരുമാനം ആരാധകരുടെയും താരത്തിന്റെയും സഹതാരങ്ങളിൽ നിന്നുമുള്ള അമര്ഷത്തിന് കാരണമായി.

“നിങ്ങൾ രോഹിത്തിന്റെ ഭാഗം ഒന്ന് ചിന്തിച്ച് നോക്കുക . എനിക്ക് തലവേദനയൊന്നും വേണ്ട എന്ന് അവൻ ചിന്തിക്കാം. ഞാൻ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. ഞാൻ പലതവണ മുംബൈ നായകനാക്കിയിട്ടുണ്ട്. ഞാൻ ക്യാപ്റ്റനല്ലെങ്കിലും മുംബൈയിൽ ഹാപ്പി ആയിട്ടിരിക്കും. സന്തോഷത്തോടെ ഞാൻ മുംബൈക്കായി കളിക്കും. പണം മാത്രമല്ല ഏറ്റവും വലിയ കാര്യമെന്ന് ചില താരങ്ങൾക്ക് അറിയാം.” അശ്വിൻ പറഞ്ഞു.

നായക സ്ഥാനം നഷ്ടപ്പെട്ടെങ്കിലും 32.07 ശരാശരിയിലും 150 സ്‌ട്രൈക്ക് റേറ്റിലും 417 റൺസ് സ്‌കോർ ചെയ്‌ത രോഹിത് കഴിഞ്ഞ സീസൺ ലീഗിൽ തിളങ്ങിയിരുന്നു. 2013-ൽ റിക്കി പോണ്ടിംഗിൽ നിന്ന് ഫ്രാഞ്ചൈസിയുടെ നായകസ്ഥാനം ഏറ്റെടുത്ത രോഹിത് എംഐയെ അവരുടെ സുവർണ്ണ കാലഘട്ടത്തിലേക്ക് കൊണ്ടുപോയി, 10 വർഷത്തിനുള്ളിൽ അഞ്ച് തവണ ട്രോഫി നേടി (2013, 2015, 2017, 2019, 2020) രണ്ട് തവണ പ്ലേഓഫിലെത്തി.

അതേസമയം രോഹിത്തിന്റെ കാര്യത്തിൽ ഇതുവരെ മുംബൈ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Latest Stories

IND VS AUS: എന്റെ പ്രതീക്ഷ മുഴുവൻ ആ താരത്തിലാണ്, അവൻ ഇത്തവണ കിടുക്കും; ഇന്ത്യൻ താരത്തെക്കുറിച്ച് ചേതേശ്വർ പൂജാര

പോലീസിൽ വിശ്വാസമില്ല: കളക്ടർ, പിപി ദിവ്യ എന്നിവരുടെ കോൾ രേഖകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നവീൻ ബാബുവിൻ്റെ ഭാര്യ

സ്വന്തം നിലപാടുകള്‍ മുന്നോട്ടുവയ്ക്കലല്ല മാധ്യമപ്രവര്‍ത്തനം; കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് മുന്‍പില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കുന്നു; വിമര്‍ശിച്ച് ശശികുമാര്‍

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി