ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ മൂന്ന് ക്രിക്കറ്റ് ക്യാപ്റ്റൻമാരായ കപിൽ ദേവ്, എംഎസ് ധോണി, രോഹിത് ശർമ്മ എന്നിവരെ ഉൾപ്പെടുത്തി ഒരു ടിവി പരസ്യം സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇന്ന് തുടങ്ങുന്ന ആർസിബി- കെകെആർ മത്സരത്തോടെയാണ് സീസൺ ആരംഭിക്കുന്നത്.
പാനലിൽ ധോണിയും ഇതിഹാസ താരം കപിൽ ദേവും ഇരിക്കുമ്പോൾ അവിടെ രോഹിത് എത്തി “സെൾഫി വേണോ ഓട്ടോഗ്രാഫ് വേണോ” എന്ന് ചോദിക്കുന്നു. രോഹിത്തിന്റെ ഈ ചോദ്യം കേട്ട് ധോണിയും കപിലും ഒരു നിമിഷം അമ്പരന്നു. തൊട്ടുപിന്നാലെ തന്റെ ചോദ്യത്തിന് മാപ്പ് പറഞ്ഞുകൊണ്ട് ചിരിക്കുന്ന രോഹിത്തിനെയും അത് കണ്ട് ഇതിഹാസങ്ങളും ചിരിയുടെ ഭാഗം ആകുന്നതും വീഡിയോയിൽ കാണാം.
അബദ്ധം പറ്റിയതിന് പിന്നാലെ ക്ഷമ പറഞ്ഞ രോഹിത്തിനെ പ്രകീർത്തിച്ചുകൊണ്ട്” ഇതാണ് സീനിയർ താരങ്ങൾക്ക് കൊടുക്കുന്ന ബഹുമാനം ” എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ആളുകൾ എത്തുന്നത്. അതേസമയം ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിത് ശർമ്മ വളരെ ആസ്വദിച്ചൊരു ഐപിഎൽ സീസൺ കളിക്കാൻ ഒരുങ്ങുകയാണ്. മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ സീസണിൽ തിളങ്ങാൻ സാധിക്കാതെ പോയ രോഹിത് ഇത്തവണ മികവിലേക്ക് വരുമെന്നാണ് കരുതപെടുന്നത്.
ധോണിയെ സംബന്ധിച്ച് പുതിയ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് ഒരുക്കങ്ങൾ അദ്ദേഹം മാസങ്ങൾക്ക് മുമ്പുതന്നെ ആരംഭിച്ചു. ഒരുപക്ഷെ തന്റെ അവസാന സീസൺ കളറാക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നത്.
— R✨ (@264__ro) March 21, 2025
Read more