IPL 2025: 'സഞ്ജു വെറും കൂളല്ല, മാസ്സ് കൂളാണ്‌'; വെസ്റ്റ് ഇൻഡീസ് താരത്തിന്റെ വാക്കുകൾ വൈറൽ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെൻറിൻറെ 18-ാം പതിപ്പിൽ രണ്ടും കല്പിച്ച് ഇറങ്ങുകയാണ് രാജസ്ഥാൻ റോയൽസ്. ഇത്തവണയും ടീമിനെ മുൻപിൽ നിന്ന് നയിക്കുന്നത് മലയാളി താരമായ സഞ്ജു സാംസണാണ്. സഞ്ജുവിന്റെ കീഴിൽ 2 തവണയാണ് ടീം പ്ലെ ഓഫിലേക്ക് കടന്നിട്ടുള്ളത്. ഈ സീസണിൽ രാജസ്ഥാൻ കപ്പ് ജേതാക്കളാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

സഞ്ജു സാംസന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍. ഭാവിയിൽ സഞ്ജു ഇന്ത്യൻ ടീമിനെ നയിക്കാനുള്ള കെല്പുള്ള താരമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പറയുന്നത് ഇങ്ങനെ:

” വളരെ മികച്ച ക്യാപ്റ്റന്‍ തന്നെയാണ് സഞ്ജു സാംസണ്‍. ഏതെങ്കിലുമൊരു സമയത്തു ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്. കാരണം ക്യാപ്റ്റനെന്ന നിലയില്‍ വളരെ കൂളായി നിന്നു കൊണ്ട് വളരെ നല്ല രീതിയിലാണ് സഞ്ജു ഈ റോള്‍ കൈകാര്യം ചെയ്യുന്നത്. സ്വന്തം ടീമംഗങ്ങളെ മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താനും അദ്ദേഹത്തിനു സാധിക്കുന്നു” ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പറഞ്ഞു.

ഐപിഎലിലെ ആദ്യ മത്സരം മാർച്ച് 22 മുതലാണ് ആരംഭിക്കുന്നത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുന്നത്.

Latest Stories

ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ വധിച്ച് ഇസ്രായേൽ

നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, പൊള്ളാർഡ് സ്റ്റൈൽ മൈൻഡ് ഗെയിം കളിച്ച് ജഡേജ കെണിയിൽ വീഴാതെ ദീപക്ക് ചാഹർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

‘ആശമാരെ കാണാൻ പോയത് അവർ എന്നെ വീട്ടിൽ വന്ന് ക്ഷണിച്ചിട്ട്, ഇനിയും പോകാൻ തയാർ‘; സുരേഷ് ഗോപി

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി; ഏപ്രിൽ 28ന് വോട്ടെടുപ്പ്

IPL 2025: എടാ കൊച്ചു ചെറുക്കാ ഇന്നലെ വരെ എന്റെ കൂടെ നിന്നിട്ട് നീ ഒരുമാതിരി..., സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച ദീപക്ക് ചാഹറിന് മറുപണി കൊടുത്ത് ധോണി; വീഡിയോ കാണാം

പോക്സോ കേസ്; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

‍മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം പ്രവർത്തകർക്കുളള ശിക്ഷാവിധി ഇന്ന്

IPL 2025: അയാളുടെ വിരമിക്കൽ അപ്പോൾ സംഭവിക്കും, മിന്നൽ സ്റ്റമ്പിങ് നടത്തി താരമായതിന് പിന്നാലെ ധോണിയെക്കുറിച്ച് വമ്പൻ അപ്ഡേറ്റ് നൽകി അമ്പാട്ടി റായിഡു

ആശാ പ്രവർത്തകർക്ക് പിന്തുണയുമായി പൊതുപ്രവർത്തകർ; സമരവേദിയിൽ ഇന്ന് കൂട്ട ഉപവാസം

IPL 2025: രണ്ട് ഇതിഹാസ സ്പിന്നർമാരുടെ ശൈലി ഉള്ള താരമാണ് വിഘ്നേഷ് പുത്തൂർ, അവന്റെ ആ തന്ത്രം മറ്റുള്ള ബോളർമാർ ചെയ്യാത്തത്; മലയാളി താരത്തെ പുകഴ്ത്തി നവ്‌ജോത് സിംഗ് സിദ്ധു