ഐപിഎല്‍ 2025: സഞ്ജുവിന്‍റെ രാജസ്ഥാന്‍ മുംബൈയെ പോലെ ശക്തം, പക്ഷേ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി ഭോഗ്‌ലെ

ഐപിഎല്ലിന്റെ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സാധ്യതകളെക്കുറിച്ച് വിശകലനം നടത്തി ഹര്‍ഷ ഭോഗ്‌ലെ. അണ്‍ക്യാപ്ഡ് താരങ്ങളുള്‍പ്പെടെ 14 കളിക്കാരെയാണ് റോയല്‍സ് ലേലത്തില്‍ സ്വന്തമാക്കിയത്. വളരെ സന്തുലിതമായ ഒരു ടീമിനെയാണ് റോയല്‍സ് തയ്യാറാക്കിയിട്ടുള്ളതെന്നും എന്നാല്‍ ഒരു വലിയ പ്രശ്‌നവും അവര്‍ക്ക് കൂട്ടായി ഉണ്ടെന്നും ഭോഗ്‌ലെ ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ റോയല്‍സിന്റേത് വളരെ നല്ല ബാലന്‍സുള്ള സ്‌ക്വാഡായിട്ടാണ് കാണപ്പെടുന്നത്. മാത്രമല്ല ഒരു മുംബൈ ഇന്ത്യന്‍സ് ടച്ചും അവര്‍ക്കുണ്ടെന്നു എനിക്കു തോന്നുന്നു. വളരെ ടീം തന്നെയാണ് റോയല്‍സിന്റേത്. വെറും ആറു വിദേശ താരങ്ങളെ മാത്രമേ അവര്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യന്‍ താരങ്ങളെയാണ് റോയല്‍സ് പ്രധാനമായും ആശ്രയിക്കുന്നതെന്നു ഇതില്‍ നിന്നും വ്യക്തമാണ്. മുംബൈയുടെ ലൈനപ്പും ഇതിനു സമാനമാണ്.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് ബെഞ്ച് സ്ട്രെങ്ത്ത് കുറവാണെന്നത് ഒരു വലിയ പ്രശ്‌നമാണ്. അടുത്ത ഐപിഎല്‍ സീസണിന്റെ പ്രാഥമിക റൗണ്ടില്‍ 14 മല്‍സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സിനു കളിക്കേണ്ടതായി വരിക. എന്നാല്‍ ഇത്രയും മല്‍സരങ്ങളില്‍ കളിക്കുന്നോള്‍ അതിനുള്ള ബെഞ്ച് സ്ട്രെങ്ത്ത് അവര്‍ക്കുണ്ടോയെന്നു എനിക്കറിയില്ല.

ആരൊക്കെയാണ് ബാക്കപ്പ് താരങ്ങളായി റോയല്‍സിനുള്ളത്. ഒരു താരം ശുഭം ദുബെയായിരിക്കും. മറ്റൊന്ന് നിതീഷ് റാണയാവാം. ഈ രണ്ടു പേരെ മാറ്റിനിര്‍ത്തിയാല്‍ ബാക്കപ്പുകളായി ബാറ്റിങില്‍ മറ്റു വേറെ മികച്ച താരങ്ങളിലെന്നു കാണാം. യശസ്വി ജയ്സ്വാളിനു അസുഖമോ മറ്റോ പിടിപെട്ടാല്‍ റോയല്‍സ് ശരിക്കും കുഴപ്പത്തിലാവും- ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, സന്ദീപ് ശര്‍മ, ജോഫ്ര ആര്‍ച്ചര്‍, ആകാശ് മധ്വാള്‍, കുമാര്‍ കാര്‍ത്തികേയ, മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ, നിതീഷ് റാണ, തുഷാര്‍ ദേശ്പാണ്ഡെ, ശുഭം ദുബെ, യുധ്വീര്‍ സിംഗ് ചരക്, ഫസല്‍ഹഖ് ഫറൂഖി, വൈഭവ് സൂര്യവന്‍ഷി, കുനാല്‍ റാത്തോഡ്, അശോക് ശര്‍മ, ക്വെന മഫാക്ക.

Latest Stories

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ

'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

കട്ട് പറഞ്ഞിട്ടും നടന്‍ ചുംബിച്ചു കൊണ്ടേയിരുന്നു.. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ പലരും അത് പ്രയോജനപ്പെടുത്തും: സയാനി ഗുപ്ത

ക്ഷേമ പെൻഷൻ തട്ടിച്ച് 1,458 സർക്കാർ ജീവനക്കാർ; ആരോഗ്യവകുപ്പിൽ മാത്രം 370 പേർ, കർശന നടപടിക്കൊരുങ്ങി ധനവകുപ്പ്

ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് LLCയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ ലോക ടൂറിസം ഓര്‍ഗനൈസേഷനില്‍ അഫിലിയേഷന്‍; ആഗോളതലത്തില്‍ 100ല്‍ പരം പുതിയ ശാഖകളുമായി വിപുലീകരണവും ഉടന്‍

സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി അതിർത്തിയിൽ തടഞ്ഞു, തിരിച്ചയച്ചു

ചീഞ്ഞ രാഷ്ട്രീയ കളികളാണ് ഇവിടെ നടക്കുന്നത്, എന്‍ഡോസള്‍ഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം: സീമ ജി നായര്‍