IPL 2025: ശ്രേയസ് അയ്യരല്ല, പഞ്ചാബിന്റെ വിജയത്തിന് നിർണായകമായത് ആ താരം കാരണം: ആകാശ് ചോപ്ര

ഐപിഎലിൽ ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 11 റൺസിന്‌ പരാജയപ്പെടുത്തി വിജയത്തോടെ തുടക്കം കുറിച്ച് പഞ്ചാബ് കിങ്‌സ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പ്രിയാൻഷ് ആര്യ, ശശാങ്ക് സിങ് എന്നിവർ പഞ്ചാബ് കിങ്സിന് വേണ്ടി തിളങ്ങി. സെഞ്ച്വറി നേടാൻ സാധിക്കാതെ ശ്രേയസ് 97* റൗൺസും, 47 റൺസുമായി പ്രിയാൻഷ് ആര്യയും, വെടിക്കെട്ട് പ്രകടനവുമായി 44* റൺസ് നേടിയ ശശാങ്ക് സിങ്ങും കളം നിറഞ്ഞാടി.

ഗുജറാത്തിന് വേണ്ടി സായി സുദർശൻ 74 റൺസും, 54 റൺസുമായി ജോസ് ബട്ലറും, 46 റൺസുമായി ഷെർഫെയ്ൻ റൂഥർഫോർഡ്ഡും, 33 റൺസുമായി ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സെഞ്ച്വറി തികയാൻ വെറും മൂന്നു റൺസ് ബാക്കിയുള്ളപ്പോൾ അയ്യർ നോക്കി നിൽക്കേ വെടിക്കെട്ട് ബാറ്റിംഗ് പ്രകടവുമായി തൊട്ടപ്പുറത്ത് ശശാങ്ക് സിങ് നിറഞ്ഞാടി. താരത്തിന്റെ ബാറ്റിംഗ് ശൈലിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” എന്തൊരു ബാറ്റിംഗ് പ്രകടനമായിരുന്നു ശശാങ്ക് സിങ് കാഴ്‌ച വെച്ചത്. ക്രിക്കറ്റിൽ അവനു മിടുക്കുണ്ട്, അതാണ് അവന്റെ പ്രധാന ഹൈലൈറ്റ്. അവൻ ഫോർ അടിക്കുന്നത് ഫീൽഡർ എവിടെയാണെന്ന് നോക്കിയിട്ടും, അത് അനുസരിച്ച് ബോളർ എവിടെയായിരിക്കും പന്തെറിയുക എന്നും നോക്കിയതിന് ശേഷമായിരിക്കും”

ആകാശ് ചോപ്ര തുടർന്നു:

” ശശാങ്കിനെതിരെ അവർ ഷോർട് ബോൾ തന്ത്രം പയറ്റുമെന്ന് അവനറിയാമായിരുന്നു. അതിനാൽ അത് അനുസരിച്ച് അവൻ ബാറ്റ് ചെയ്തു. യോർക്കർ എറിഞ്ഞ പന്തിൽ അവൻ പന്തിലേക്ക് ശ്രദ്ധയോടെ നോക്കി കവറിലേക്ക് ഫോർ അടിച്ചു” ആകാശ് ചോപ്ര പറഞ്ഞു.