ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് നേട്ടം ശ്രേയസ് അയ്യര്‍ സ്വന്തമാക്കി. സൗദിയിലെ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തില്‍ വാശിയേറിയ ലേലത്തിനൊടുവില്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗാസാണ് ശ്രേയസ് അയ്യരെ സ്വന്തമാക്കിയത്.
പഞ്ചാബ് അയ്യരെ ഏറ്റെടുത്തതിലൂടെ അര്‍ത്ഥമാക്കുന്നത് അവര്‍ സാധ്യതയുള്ള ഒരു ക്യാപ്റ്റന്‍സി സ്ഥാനാര്‍ത്ഥിക്ക് നിക്ഷേപം നടത്തിയെന്നാണ്. എന്നാല്‍ ക്യാപ്റ്റന്‍സിയെക്കുറിച്ച് അയ്യരുമായി ഇതുവരെ ഒരു വാക്കുപോലും സംസാരിച്ചിട്ടില്ലെന്നും ലേലത്തിന് മുമ്പ് അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും പോണ്ടിംഗ് വെളിപ്പെടുത്തി.
‘ഞാന്‍ ഇതുവരെ അവനോട് (ക്യാപ്റ്റന്‍സിയെക്കുറിച്ച് ശ്രേയസ് അയ്യര്‍) സംസാരിച്ചിട്ടില്ല. ലേലത്തിന് മുമ്പ് ഞാന്‍ അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചു, പക്ഷേ അവന്‍ എടുത്തില്ല,’ അദ്ദേഹം പറഞ്ഞു.
ഐപിഎല്‍ 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍. എന്നിട്ടും കെകെആര്‍ അയ്യരെ കൈവിട്ടു.