ഐപിഎല്‍ 2025 താര ലേലം: രജിസ്റ്റര്‍ ചെയ്ത കളിക്കാര്‍ 1574, വേദിയും തിയതിയും പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പിനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ ലേലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ച് മെഗാ ലേലം നടക്കും. നവംബര്‍ 4 ന് രജിസ്‌ട്രേഷന്‍ ഔദ്യോഗികമായി അവസാനിച്ചതിന് ശേഷം 1574 കളിക്കാര്‍ ഇവന്റിനായി സൈന്‍ അപ്പ് ചെയ്തു. ഇതില്‍ 1165 പേര്‍ ഇന്ത്യന്‍ താരങ്ങളും 409 പേര്‍ വിദേശ താരങ്ങളുമാണ്.

ഇതില്‍ തന്നെ ക്യാപ്പ്ഡ് കളിക്കാര്‍ 320 ഉം, അണ്‍ക്യാപ്പ്ഡ് കളിക്കാര്‍ 1,224 ഉം അസോസിയേറ്റ് നേഷന്‍സില്‍ നിന്നുള്ള കളിക്കാര്‍ 30 പേരുമാണ്. 320 ക്യാപ്പ്ഡ് തരങ്ങളില്‍ 48 പേര്‍ ഇന്ത്യക്കാരും ബാക്കി 272 പേര്‍ വിദേശ താരങ്ങളുമാണ്.

അണ്‍ക്യാപ്പ്ഡ് കളിക്കാരില്‍ മുന്‍ ഐപിഎല്‍ സീസണുകളുടെ ഭാഗമായിരുന്ന ഇന്ത്യക്കാര്‍ 152 പേരുണ്ട്. 3 കളിക്കാര്‍ മുന്‍ ഐപിഎല്‍ സീസണുകളുടെ ഭാഗമായ അന്താരാഷ്ട്ര താരങ്ങളാണ്. 104 കളിക്കാര്‍ അണ്‍കാപ്പ്ഡ് ഇന്റര്‍നാഷണല്‍ താരങ്ങളാണ്. 965 പേര്‍ ഇതുവരെ ഐപിഎല്‍ കളിക്കാത്ത ഇന്ത്യന്‍ താരങ്ങളാണ്.

409 വിദേശ താരങ്ങളുടെ രാജ്യാടിസ്ഥാനത്തിലുള്ള എണ്ണം

ദക്ഷിണാഫ്രിക്ക 91
ഓസ്‌ട്രേലിയ 76
ഇംഗ്ലണ്ട് 52
ന്യൂസിലന്‍ഡ് 39
വെസ്റ്റ് ഇന്‍ഡീസ് 33
ശ്രീലങ്ക 29
അഫ്ഗാനിസ്ഥാന്‍ 29
ബംഗ്ലാദേശ് 13
യുഎസ്എ 10
അയര്‍ലന്‍ഡ് 9
സിംബാബ്‌വെ 8
കാനഡ 4
സ്‌കോട്ട്‌ലന്‍ഡ് 2
യുഎഇ 1
ഇറ്റലി 1

Latest Stories

കാത്തിരിപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിരാമം; വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയെ ഗോവയില്‍ നിന്ന് കണ്ടെത്തി

മദ്യ ലഹരിയില്‍ മാതാവിനെ മര്‍ദ്ദിച്ച് മകന്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

ഐസിഎല്‍ ഫിന്‍കോര്‍പ്പില്‍ നിക്ഷേപിച്ചാല്‍ ഇരട്ടി നേടാം; സെക്യൂര്‍ഡ് എന്‍സിഡി പബ്ലിക് ഇഷ്യൂ ജനുവരി 8 മുതല്‍

അമ്പലങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് എന്താണ് അവകാശം; എംവി ഗോവിന്ദന്റെ പ്രസ്താവനയില്‍ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്‍

തങ്ങളുടെ ജോലി ഏറ്റവും ഭംഗിയായി ചെയ്യുന്ന പ്രൊഫഷനലുകള്‍; ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മിടുക്കന്മാര്‍

ഛത്തീസ്ഗഢില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു; മൃതദേഹം സെപ്റ്റിക് ടാങ്കിനുളിൽ; സുഹൃത്തും ബന്ധുവും അറസ്റ്റിൽ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് കനത്ത പ്രഹരം, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍

എറണാകുളത്ത് യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍

ഇന്ത്യ ആ ആഘോഷം നടത്തിയ രീതി തികച്ചും ഭയപ്പെടുത്തി, പാവം ഞങ്ങളുടെ കുട്ടി...; ഐസിസി നടപടിയെ കുറിച്ച് ചിന്തിക്കണമെന്ന് ഓസീസ് പരിശീലകന്‍