IPL 2025: ഹൈദരാബാദിൽ സൺ റൈസേഴ്സിന്റെ സംഹാരതാണ്ഡവം; പൊരുതി തോറ്റ് രാജസ്ഥാൻ റോയൽസ്

ഐപിഎലിൽ സൺ റൈസേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 44 റൺസ് തോൽവി. സൺ റൈസേഴ്സിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിൽ 286 എന്ന കൂറ്റൻ സ്കോറാണ് താരങ്ങൾ നേടിയത്. ഇഷാൻ കിഷന്റെ സെഞ്ച്വറി മികവിലാണ് എസ്ആർഎച് 286 എന്ന റെക്കോഡ് സ്‌കോറിൽ എത്തിയത്.

ഹൈദരാബാദിന് വേണ്ടി ഇഷാൻ കിഷൻ (106) വെടിക്കെട്ട് സെഞ്ചുറിയാണ് നേടിയത്. കൂടാതെ ട്രാവിസ് ഹെഡ് 26 പന്തിൽ 6 ഫോറും 3 സിക്സറുമടക്കം 58 റൺസാണ് താരം നേടിയത്, അഭിഷേക് ശർമ്മ (24), നിതീഷ് കുമാർ റെഡ്‌ഡി (30) ഹെൻറിച്ച് ക്ലാസ്സൻ (34), അഭിഷേക് ശർമ്മ (24) എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ സിമാർജീത്ത് സിങ്, ഹർഷൻ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകളും, മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, ആദം സാമ്പ, എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

രാജസ്ഥാന് വേണ്ടി ദ്രുവ് ജുറൽ 35 പന്തിൽ 5 ഫോറും, 6 സിക്സറുമടക്കം 70 റൺസ് നേടി. കൂടാതെ സഞ്ജു സാംസൺ 37 പന്തുകളിൽ 7 ഫോറും
6 സിക്സറുമടക്കം 66 റൺസ് നേടി. ഓപണർ യശസ്‌വി ജയ്‌സ്വാൾ (1) റിയാൻ പരാഗ് (4) നിതീഷ് റാണ (11) എന്നിവർ നിറം മങ്ങി. എന്നാൽ മികച്ച പ്രകടനം കൊണ്ട് ടീമിനെ കരകയറ്റിയത്‌ ഷിംറോൺ ഹെറ്റ്മയർ (42) ശുഭം ദുബൈ (34*) എന്നിവരാണ്.

ബോളിങ്ങിൽ രാജസ്ഥാൻ റോയൽസ് മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഐപിഎലിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോളർ നാല് ഓവറിൽ 76 റൺസ് കൊടുക്കുന്നത്. ഒരിക്കലും മറക്കാനാവാത്ത മത്സരമായിരുന്നു ജോഫ്ര അർച്ചറിന് സൺ റൈസേഴ്‌സ് ബാറ്റ്‌സ്മാന്മാർ നൽകിയത്. ഇന്നത്തെ മത്സരത്തിൽ ഒട്ടുമിക്ക രാജസ്ഥാൻ ബോളർമാരും അർദ്ധ സെഞ്ചുറി നേടി. തുഷാർ ദേശ്പാണ്ഡെ 44 റൺസ് വഴങ്ങി 3 വിക്കറ്റുകൾ നേടി, മഹേഷ് തീക്ഷണ 52 റൺസ് വഴങ്ങി 2 വിക്കറ്റുകളും, സന്ദീപ് ശർമ്മ 51 റൺസ് വഴങ്ങി 1 വിക്കറ്റ് നേടി.

Latest Stories

തുർക്കി: ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ മോചനത്തിനായി തുർക്കിയിലെ പ്രതിപക്ഷ പ്രതിഷേധം

'എമ്പുരാന്‍ മാറി വല്ല ഏഴാം തമ്പുരാന്‍ ആവുന്നേന് മുമ്പേ അടയാളപ്പെടുത്തുന്നു, ഇതാണ് യഥാര്‍ത്ഥ ബാബു ബജ്രംഗി'

IPL 2025: ഒടുവിൽ റെയ്നയും, ധോണിയോട് വമ്പൻ ആവശ്യവുമായി കൂട്ടുകാരനും; പറഞ്ഞത് ഇങ്ങനെ

തുർക്കിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം; ബില്യൺ യൂറോയുടെ പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയൻ

നിർമാതാക്കൾ ഇതുവരെ സെൻസർ ബോർഡിന് അപേക്ഷ നൽകിയിട്ടില്ല; എമ്പുരാൻ റീ എഡിറ്റിങ്ങിൽ തീരുമാനമായില്ല

വംശഹത്യ ആരോപിച്ച് യുഎഇക്കെതിരെ സുഡാൻ നൽകിയ കേസ്; അന്താരാഷ്ട്ര കോടതി ഇന്ന് പരിഗണിക്കും

IPL 2025: ഋതുരാജിനെ കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല, ചെന്നൈ ആ താരത്തെ നായകനാക്കണം; ആവശ്യവുമായി സഞ്ജയ് മഞ്ജരേക്കർ

രാജവാഴ്ച പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളിൽ ആഭ്യന്തര കലാപം

ഹൂതികളുടെ സൈനിക കേന്ദ്രം തകര്‍ത്ത് അമേരിക്ക; ചെങ്കടലിന്റെ ആക്രമണത്തിന് ട്രംപിന്റെ പ്രതികാരം; ഭീകരരുടെ വേരറുക്കാന്‍ വ്യോമാക്രമണം ശക്തമാക്കി

IPL 2025: നിനക്ക് ദോശയും ഇഡ്ഡലിയും സാമ്പാറുമൊക്കെ പുച്ഛമാണ് അല്ലെ, ഇതാ പിടിച്ചോ പണി; ജിതേഷ് ശർമ്മയെ എയറിൽ കയറ്റി സിഎസ്കെ ഡിജെ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ