IPL 2025: എന്നെ ഒരു മത്സരത്തിൽ എങ്കിലും ഒന്ന് ഇറക്കുക ടീമേ, 10 . 75 കോടിക്ക് എടുത്തിട്ട് അവസരമില്ലാതെ ബോറടിക്കുന്നു ; ഒരു കാലത്തെ ഇന്ത്യയുടെ വലിയ പ്രതീക്ഷയുടെ അവസ്ഥ ദയനീയം

അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലെ മറ്റൊരു ആവേശകരമായ മത്സരം പുരോഗാമിക്കുകയാണ്. പോയിന്റ് പട്ടികയിൽ മുൻനിരയിൽ ഉള്ള ഡൽഹി ക്യാപിറ്റൽസ് അവസാന സ്ഥാനങ്ങളിൽ തുടരുന്ന രാജസ്ഥാനെ നേരിടുമ്പോൾ സഞ്ജുവിന്റെ ടീമിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അത്യാവശ്യമാണ്. മത്സരത്തിൽ ടോസ് നേടിയ സഞ്ജു ഡൽഹി ക്യാപിറ്റൽസിനെ ബാറ്റിംഗിന് അയക്കുക ആയിരുന്നു.

മത്സരത്തിലെ ഡൽഹി ക്യാപിറ്റൽസിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആരാധകർ ചർച്ച ചെയ്തത് ഡൽഹി ടീമിൽ ഇടം പിടിക്കാത്ത ഒരു താരത്തിന്റെ പേരാണ്. ഈ സീസണിന് മുമ്പുനടന്ന മെഗാലേലത്തിൽ ഡൽഹി 10 . 75 കോടി രൂപക്ക് ടീമിലെത്തിച്ച ടി നടരാജൻ ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഡൽഹി ക്യാപിറ്റൽസ് സീസണിൽ ഇതുവരെ ഒരൊറ്റ മത്സരത്തിൽ പോലും താരത്തിന് അവസരം നൽകിയിട്ടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

സീസണിന്റെ തുടക്കത്തിൽ പരിക്കിന്റെ ബുദ്ധിമുട്ടുകൾ തളർത്തിയ താരം അതിൽ നിന്നൊക്കെ അതിജീവിച്ചിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് അവസരം നൽകാതെ ഇരിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്. വലംകൈയൻ ബോളറായ നടരാജൻ വളരെ ചുരുക്കം മത്സരങ്ങൾ മാത്രമേ ഇന്ത്യക്ക് വേണ്ടി കളിച്ചുള്ളൂ എങ്കിലും കളിച്ച മത്സരങ്ങളിൽ ഒകെ ഇമ്പാക്ട് ഉണ്ടാക്കിയ താരമാണ്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ നല്ല പ്രകടനമൊക്കെ നടത്തി ഇന്ത്യൻ ടീമിൽ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന താരത്തിന് അതിനുള്ള അവസരം നൽകണം എന്ന ആവശ്യം വളരെ ശക്തമാണ്. കഴിഞ്ഞ ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി 14 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർ പേസർ മികച്ച പ്രകടനം കാഴ്ചവച്ചു. മൊത്തത്തിൽ, 61 ഐപിഎൽ ഇന്നിംഗ്‌സുകളിൽ നിന്ന് 67 വിക്കറ്റുകൾ ഇന്ത്യൻ പ്രീമിയർ ലീഗ് കരിയറിൽ വീഴ്ത്തിയിട്ടുള്ള താരത്തിന്റെ ലീഗ് റെക്കോഡും മികച്ചതാണ്.

Read more