IPL 2025: ആ താരം ക്രിക്കറ്റിലെ ഹാലിസ് കോമെറ്റ് ആണ്, എന്തിനാണോ ഇങ്ങനെ ടീമിൽ കളിക്കുന്നത്; സൂപ്പർ താരത്തെ ട്രോളി സഞ്ജയ് മഞ്ജരേക്കർ

ഐപിഎല്ലിലെ ഗ്ലെൻ മാക്സ്‌വെല്ലിന്റെ സ്ഥിരതയില്ലാത്ത പ്രകടനം വീണ്ടും വിമർശനത്തിന് വിധേയമായതോടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ അദ്ദേഹത്തെ കളിയാക്കി രംഗത്ത്. ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ മാക്സ്‌വെൽ 30 റൺസ് നേടിയെങ്കിലും സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്‌സ് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 205 റൺ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 50 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്.

സീസണിലെ ആദ്യ 2 മത്സരങ്ങളിലും നന്നായി കളിച്ച പഞ്ചാബിനെ കളിയുടെ എല്ലാ മേഖലയിലും രാജസ്ഥാൻ പിന്നിലാക്കി എന്നതാണ് ശ്രദ്ധിക്കേണ്ടത്. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മാക്സ്‌വെല്ലിന്, ടോപ് ഓർഡർ പരാജയത്തിന് ശേഷം ടീമിനെ വിജയത്തിലേക്ക് നയിക്കുക എന്ന കഠിനമായ ജോലി മുന്നിൽ ഉണ്ടായിരുന്നു. പവർപ്ലേയ്ക്ക് ശേഷം യുവതാരം നെഹാൽ വധേരയ്‌ക്കൊപ്പം ഒരു കൂട്ടുകെട്ട് ഉയർത്തി വിജയപ്രതീക്ഷ നൽകി എങ്കിലും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ് താരം വീണ്ടും പഞ്ചാബിനെ പ്രതിരോധത്തിലാക്കി.

ഏഴാം ഓവറിൽ ആണ് ഓസ്‌ട്രേലിയൻ താരം ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. അപ്പോഴാണ് മഞ്ജരേക്കർ കമന്ററി ബോക്സിൽ ഒരു ജ്യോതിശാസ്ത്ര പരാമർശം നടത്തുകയും മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗിനെ ഹാലിയുടെ വാൽനക്ഷത്രവുമായി താരതമ്യം ചെയ്യുകയും ചെയ്തത്.

“ഹാലിയുടെ വാൽനക്ഷത്രം സൂര്യനെ ചുറ്റുകയും 75 വർഷത്തിലൊരിക്കൽ ഭൂമിയിൽ ദൃശ്യമാകുകയും ചെയ്യുന്നു. അതുപോലെ, ഗ്ലെൻ മാക്‌സ്‌വെൽ 75 മത്സരങ്ങളിൽ ഒരു നല്ല മത്സരം കളിക്കുന്നു. ഇത് അവസാനമായി കണ്ടത് 1986 ലാണ്, ഇപ്പോൾ ഇത് 2061 ൽ കാണപ്പെടും. ബാറ്റിംഗിൽ മാക്‌സ്‌വെല്ലിന്റെ കാര്യവും ഇതുതന്നെയാണ്. ഗ്ലെൻ മാക്‌സ്‌വെൽ ഹാലിയുടെ ക്രിക്കറ്റിന്റെ വാൽനക്ഷത്രമാണ്,” മഞ്ജരേക്കർ ജിയോഹോട്ട്‌സ്റ്റാറിൽ പറഞ്ഞു.

Latest Stories

RR VS LSG: ചെക്കൻ ചുമ്മാ തീ; അരങ്ങേറ്റ മത്സരത്തിലെ ആദ്യ ബോളിൽ തന്നെ സിക്സ്; ലക്‌നൗവിനെതിരെ വൈഭവ് സൂര്യവൻഷിയുടെ സംഹാരതാണ്ഡവം

RR VS LSG: ഒറ്റ മത്സരം കൊണ്ട് ആ താരം സ്വന്തമാക്കിയത് ചരിത്ര നേട്ടം; രാജസ്ഥാൻ റോയൽസിൽ പുത്തൻ താരോദയം

മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സിവി ആനന്ദബോസ്

പാര്‍ലമെന്റ് മന്ദിരം അടച്ചുപൂട്ടണമെന്ന് ബിജെപി എംപി; സുപ്രീംകോടതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിഷികാന്ത് ദൂബേ

ആത്മാഹൂതി ചെയ്താലും പാര്‍ട്ടിക്ക് ഒന്നുമില്ലെന്ന് യുവനേതാവ്; മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും പുച്ഛം; റാങ്ക് ലിസ്റ്റും ഹാള്‍ ടിക്കറ്റും കത്തിച്ച് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പര്യവസാനം

RR VS LSG: 27 കോടിക്ക് വെല്ലോ വാഴ തോട്ടവും മേടിച്ചാ മതിയായിരുന്നു; വീണ്ടും ഫ്ലോപ്പായി ഋഷഭ് പന്ത്

കോട്ടയത്ത് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ എസ്‌ഐ വീട്ടിലെത്തിയില്ല; കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു

തമിഴ്‌നാട്ടിലെ പോലെയല്ല, മഹാരാഷ്ട്രയില്‍ 'ഹിന്ദി'യില്‍ മുട്ടിടിക്കുന്ന ബിജെപി!

ഏത് ഷാ വന്നാലും തമിഴ്നാട് ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്ത്; എഐഎഡിഎംകെ ബിജെപി സഖ്യം റെയ്ഡ് ഭയന്നെന്ന് എംകെ സ്റ്റാലിന്‍

RR VS LSG: സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; രാജസ്ഥാൻ റോയൽസിന് കിട്ടിയ പണിയിൽ നിരാശയോടെ ആരാധകർ