ഐപിഎൽ 2025: 'ഹെലികോപ്റ്റർ' ചെന്നൈയിൽ ലാൻഡ് ചെയ്തു, സിഎസ്കെ തുടങ്ങി!

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 പതിപ്പിന് മുന്നോടിയായി സിഎസ്‌കെ (ചെന്നൈ സൂപ്പർ കിംഗ്‌സ്) ക്യാമ്പിൽ ചേരുന്നതിനായി ഇതിഹാസ താരം എംഎസ് ധോണി ചെന്നൈയിലെത്തി. 2025 പതിപ്പിൽ ഫ്രാഞ്ചൈസി തങ്ങളുടെ ആറാം കിരീടമാണ് ഉന്നമിടുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരാൽ വലയം ചെയ്യപ്പെട്ട് കറുത്ത വസ്ത്രവും സൺഗ്ലാസും ധരിച്ചാണ് ധോണിയെ വിമാനത്താവളത്തിൽ കണ്ടത്.

ഐപിഎൽ 2025 സീസൺ മാര്‍ച്ച് 22ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സും തമ്മിലാണ് ആദ്യ മത്സരം. കൊല്‍ക്കത്തയിലാണ് മത്സരം. മാര്‍ച്ച് 23നാണ് സിഎസ്കെയും ആദ്യ പോരാട്ടം. മുംബൈ ഇന്ത്യൻസാണ് എതിരാളികൾ.. ചെന്നൈയിലാണ് മത്സരം.

ടൂര്‍ണമെന്റില്‍ 37 തവണയാണ് മുംബൈയും ചെന്നൈയും മുഖാമുഖം വന്നത്. ഇവയില്‍ 20 മല്‍സരങ്ങളില്‍ മുംബൈ ജയിച്ചപ്പോള്‍ സിഎസ്‌കെയ്ക്കു ജയിക്കാനായത് 17 കളികളാണ്. ഉയര്‍ന്ന സ്‌കോറുകളെടുത്താല്‍ അവിടെയും മുംബൈയാണ് മുന്നില്‍. സിഎസ്‌കെയ്‌ക്കെതിരേ മുംബൈ 219 റണ്‍സെടുത്തപ്പോള്‍ തിരിച്ച് സിഎസ്‌കെയുടെ ഉയര്‍ന്ന ടോട്ടല്‍ 218 റണ്‍സാണ്. എന്നാല്‍ അവസാനം ഏറ്റുമുട്ടിയ മൂന്നു മല്‍സങ്ങളിലും മുംബൈയെ മലര്‍ത്തിയടിക്കാന്‍ ചെന്നൈയ്ക്കായിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്സ് (CSK) IPL 2025 പൂർണ്ണ ഷെഡ്യൂൾ:

മാർച്ച് 23, സി‌എസ്‌കെ vs മുംബൈ, ചെന്നൈ

മാർച്ച് 28, സിഎസ്‌കെ vs ആർസിബി, ചെന്നൈ

മാർച്ച് 30, സിഎസ്‌കെ vs റോയൽസ്, ഗുവാഹത്തി

ഏപ്രിൽ 5, സി‌എസ്‌കെ vs ഡി‌സി, ചെന്നൈ

ഏപ്രിൽ 8, സി‌എസ്‌കെ vs പി‌ബി‌കെ‌എസ്, ന്യൂ ചണ്ഡീഗഢ്

ഏപ്രിൽ 11, സി‌എസ്‌കെ vs കെ‌കെ‌ആർ, ചെന്നൈ

ഏപ്രിൽ 14, സിഎസ്‌കെ vs എൽഎസ്‌ജി, ലഖ്‌നൗ

ഏപ്രിൽ 20, സി‌എസ്‌കെ vs മുംബൈ, മുംബൈ

ഏപ്രിൽ 25, സി‌എസ്‌കെ vs എസ്‌ആർ‌എച്ച്, ചെന്നൈ

ഏപ്രിൽ 30, CSK vs PBKS, ചെന്നൈ

മെയ് 3, സിഎസ്‌കെ vs ആർസിബി, ബെംഗളൂരു

മെയ് 7, സി‌എസ്‌കെ vs കെ‌കെ‌ആർ, കൊൽക്കത്ത

മെയ് 12, സി‌എസ്‌കെ vs റോയൽ‌സ്, ചെന്നൈ

മെയ് 18, സി‌എസ്‌കെ vs ജിടി, അഹമ്മദാബാദ്