IPL 2025 : ചെന്നൈയെ അടിച്ചു പഞ്ചറാക്കിയ ചെക്കൻ നിസാരകാരനല്ല, ഡൽഹി പ്രീമിയർ ലീഗ് മുതൽ ഗംഭീറിന്റെ ലിസ്റ്റിൽ എത്തിയത് വരെ; ഒറ്റക്ക് വഴി വെട്ടിവന്നവനാടാ ഈ പ്രിയാൻഷ് ആര്യ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിന് (പിബികെഎസ്) വേണ്ടി ഡൽഹിയിൽ നിന്ന് വന്ന യുവതാരമായ പ്രിയാൻഷ് ആര്യ ഐപിഎല്ലിൽ ഗംഭീര അരങ്ങേറ്റം കുറിച്ചത് ക്രിക്കറ്റ് പ്രേമികളിൽ ചിലർ എങ്കിലും മറക്കാനിടയില്ല. ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന പോരിൽ താരം ഒരു മികച്ച ഇന്നിംഗ്സ് കളിക്കുകയും ചെയ്തു.

പ്രിയാൻഷ് ആര്യ ആ മത്സരത്തിൽ 20 പന്തിൽ നിന്ന് രണ്ട് സിക്‌സറുകളും ആറ് ഫോറുകളും ഉൾപ്പെടെ 42 റൺസ് നേടി. അന്ന് യുവതാരം നടത്തിയ മിന്നൽ വെടിക്കെട്ടും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗ് കൂടി ആയതോടെ പഞ്ചാബ് 243/5 എന്ന കൂറ്റൻ സ്‌കോറിൽ ആണ് എത്തിയത്. അന്ന് പ്രിയാൻഷ് നടത്തിയ മികച്ച പ്രകടനം വാർത്തയിൽ ഇടം നേടാതെ പോയത് മറുവശത്ത് ശ്രേയസ് അയ്യരുടെ ഇന്നിംഗ്സ് ഉള്ളത് കൊണ്ടായിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി.

ചെന്നൈക്ക് എതിരെ സ്വന്തം സ്റ്റേഡയത്തിൽ നടക്കുന്ന പോരിൽ ടീം 100 – 5 എന്ന അവസ്ഥയിൽ തളരുമ്പോൾ ഓപ്പണറെയി ക്രീസിൽ എത്തി ഓരോ സഹതാരങ്ങളും മാറി മാറി വരുമ്പോൾ പോലും ആറ്റിട്യൂട് വീടാതെ ഒരേ താളത്തിൽ കളിച്ച ഇന്നിങ്സ് ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമായി മാറിയിരിക്കുന്നു. 150 റൺ പോലും സ്വപ്പ്നം ആയിരുന്ന ടീമിനെ 200 ഉം നടത്തിയത് താരത്തിന്റെ ഈ മിന്നൽ ആക്രമണമാണ്.

39 പന്തിൽ കുറിച്ച തകർപ്പൻ സെഞ്ചുറിയിൽ ചെന്നൈയുടെ പേരുകേട്ട എല്ലാ താരങ്ങൾക്കും വയറുനിറയെ കൊടുത്ത യുവതാരം പുറത്താകുമ്പോൾ 42 പന്തിൽ 103 റൺ നേടിയിരുന്നു.

എങ്ങനെ യുവതാരം പഞ്ചാബിൽ എത്തി?

ആഭ്യന്തര ക്രിക്കറ്റിലെ ആര്യയുടെ സ്വപ്നതുല്യമായ പ്രകടനം അദ്ദേഹത്തെ 2025 ലെ ഐ‌പി‌എൽ ലേലത്തിലെ ഏറ്റവും ആകർഷകമായ താരങ്ങളിൽ ഒരാളാക്കി മാറ്റി. 35,000 ഡോളർ (30 ലക്ഷം രൂപ) എന്ന പ്രാരംഭ വിലയ്ക്കാണ് അദ്ദേഹം ലേലത്തിൽ എത്തിയത്. തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സ് എന്നിവർ തമ്മിൽ താരത്തിനെ കിട്ടാൻ ലേലത്തിൽ മത്സരിച്ചു. ഒടുവിൽ 3.8 കോടി രൂപ പഞ്ചാബ് കിംഗ്‌സ് താരത്തെ സ്വന്തമാക്കി.

താരവും ഡൽഹി പ്രീമിയർ ലീഗും

2024 ലെ ഡൽഹി പ്രീമിയർ ലീഗ് 23 വയസ്സുള്ള യുവതാരത്തിന്റെ വമ്പനടികളുടെ പേരിൽ അറിയപ്പെട്ടു.198.69 എന്ന സ്ട്രൈക്ക് റേറ്റോടെ, 10 ഇന്നിംഗ്‌സുകളിൽ നിന്ന് 608 റൺസ് അദ്ദേഹം നേടി ടൂർണമെന്റ് ടോപ് സ്‌കോറർ ആയി. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിനായി ഒരു മത്സരത്തിൽ അദ്ദേഹം ഒരു ഓവറിൽ ആറ് സിക്‌സറുകൾ നേടുക വരെ ചെയ്തു.

ഗൗതം ഗംഭീറുമായുള്ള ബന്ധം

ഡൽഹിയിലെ അശോക് വിഹാറിൽ വളർന്ന ആര്യയെ ക്രിക്കറ്റിൽ നല്ല ഒരു കരിയർ ഉണ്ടാക്കാൻ മാതാപിതാക്കൾ സഹായിച്ചു. സ്കൂൾ അധ്യാപകരായ ഇരുവരും പ്രിയാൻഷ് തന്റെ പഠനത്തെയും കായികരംഗത്തെയും ഒരുമിച്ച് കൊണ്ടുപോയെന്ന് ഉറപ്പുവരുത്തി. ഗൗതം ഗംഭീർ, അമിത് മിശ്ര, ജോഗീന്ദർ ശർമ്മ തുടങ്ങിയ പ്രമുഖരെ അവരുടെ കളി മെച്ചപ്പെടുത്താൻ സഹായിച്ച സഞ്ജയ് ഭരദ്വാജാണ് താരത്തെയും പരിശീലിപ്പിച്ചത്.

തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന രീതിക്ക് തുടത്തിൽ പരിശീലകൻ യുവതാരത്തെ കുറ്റപ്പെടുത്തി എങ്കിലും പിന്നെ പികഴിവിൽ മതിപ്പ് തോന്നി പിന്തുണക്കുക ആയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുമ്പ് ലക്നൗ പരിശീലകനായി പ്രവർത്തിച്ച നിലവിലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ ചർച്ച ചെയ്യാറുള്ള ഒരു പേര് കൂടിയാണ് പ്രിയാൻഷിന്റെ