IPL 2025: തുടക്കം തന്നെ പണിയാണല്ലോ, ആർസിബി കെകെആർ മത്സരം നടക്കില്ല? റിപ്പോർട്ട് ഇങ്ങനെ

നാളെ ഈഡൻ ഗാർഡൻസിൽ നടക്കാനിരിക്കുന്ന കെകെആറും ആർസിബിയും തമ്മിലുള്ള ഐപിഎൽ 2025 ഓപ്പണർ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. കഴിഞ്ഞ സീസണിൽ കിരീടം നേടിയ കെകെആർ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ടീമായ ആർസിബിയെ നേരിടുമ്പോൾ ആവേശം ഒട്ടും കുറയില്ല. എങ്കിലും മത്സരത്തിനായിട്ട് കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൊൽക്കത്തയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മത്സരം മഴ മൂലം ഉപേക്ഷിക്കാൻ സാധ്യത കൂടുതൽ ആണെന്നാണ് റിപ്പോർട്ട്. നാളെ കൊൽക്കത്തയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആണ് ആശങ്ക കൂടുന്നത്.

കൊൽക്കത്തയിൽ ഈ ദിവസങ്ങളിൽ ഒകെ വളരെ ശക്തമായി തുടരുന്ന മഴ നാളെയും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞിരിക്കുന്നത്. അതേസമയം ഇരുടീമുകളും തങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ നടത്തുകയാണ്. ഈ അടുത്ത ദിവസങ്ങളിൽ ഒകെ കൊൽക്കത്തയുടെ പരിശീലന സെക്ഷൻ ഒകെ മഴ കാരണം മുടങ്ങിയിരുന്നു.

ബാംഗ്ലൂരിനെ രജത് പടിദാർ നയിക്കുമ്പോൾ കൊൽക്കത്തയെ അജിങ്ക്യ രഹാനെ നയിക്കും. വിരാട് കോഹ്‌ലിയും ആന്ദ്രേ റസലും അടക്കമുള്ള സൂപ്പർതാരങ്ങളുടെ ഏറ്റുമുട്ടലാണ് നാളത്തെ പോരാട്ടത്തിന്റെ ഏറ്റവും വലിയ ആകർഷണം.

ഇതൊക്കെയാണെങ്കിലും, സീസണിലെ ആദ്യ മത്സരം നടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ശ്രേയ ഘോഷാലും, കരൺ ഔജ്‌ലയും, ദിഷ പതാനിയും വേദിയെ ആവേശത്തിൽ ആറാടിക്കുന്ന പരിപാടികൾ നടത്തും. ഐ‌പി‌എൽ സീസണിന് അവിസ്മരണീയമായ ഒരു തുടക്കത്തിനായി കാലാവസ്ഥ കൃത്യസമയത്ത് മാറുമെന്ന് പ്രതീക്ഷിക്കാം!