IPL 2025: അവനെ പോലെ മറ്റൊരു താരവും ഇന്ന് ലോകത്തിൽ ഇല്ല, എന്തൊരു റേഞ്ച് ആണ് അയാൾ; സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ വിരാട് കോഹ്‌ലി തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് ആറ് അർദ്ധസെഞ്ച്വറികളടക്കം 443 റൺസ് നേടിയ കോഹ്‌ലിയാണ് ഇപ്പോൾ ഓറഞ്ച് ക്യാപ് പട്ടികയിൽ ഒന്നാമത് നിൽകുന്നത്. മറ്റ് ബാറ്റ്‌സ്മാന്മാരെ വലിയ ഷോട്ടുകൾക്ക് അനുവദിച്ചുകൊണ്ട് അദ്ദേഹം റൺ ചേസുകളെ പൂർണതയിലേക്ക് നയിക്കുന്നു. ഇന്നലത്തെ മത്സരത്തിൽ കോഹ്‌ലി ഒരറ്റത്ത് നിന്നതുകൊണ്ട് ക്രുനാൽ പാണ്ഡ്യക്ക് കാര്യങ്ങൾ എളുപ്പമായി. 47 പന്തിൽ 73 റൺസുമായി പുറത്താവാതെ നിന്ന ക്രുനാൽ ആർസിബിയെ വിജയത്തിലേക്ക് നയിക്കുക ആയിരുന്നു. വിരാട് കോലി 47 പന്തിൽ 51 റൺസ് നേടി. എന്തായാലും ജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയ ആർസിബി പ്ലേ ഓഫ് യോഗ്യതക്ക് അരികിൽ എത്തിയിരിക്കുകയാണ്.

ഡൽഹി ക്യാപിറ്റൽസിനെതിരെ 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി ഒരു ഘട്ടത്തിൽ 26/3 എന്ന നിലയിലായിരുന്നു. ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം ലഭിച്ച ക്രുണാൽ പാണ്ഡ്യയ്ക്ക് വിക്കറ്റിന്റെ വേഗതയെക്കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അതിനാൽ തന്നെ തുടക്കത്തിൽ താരം ശരിക്കും ബുദ്ധിമുട്ടി.

എന്നിരുന്നാലും, ചില അവസരങ്ങളിൽ വിരാടുമായി സംസാരിച്ചതിന് ശേഷം, അദ്ദേഹം സ്ഥിരത കൈവരിക്കുകയും തന്റെ ഐപിഎൽ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്ന് കളിക്കുകയും ചെയ്തു. കോഹ്‌ലിക്കൊപ്പം ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുള്ള സുരേഷ് റെയ്‌ന, ബാറ്റിംഗിൽ 36 കാരന്റെ സംഭാവനകളെ പ്രശംസിച്ചു. “വിരാട് കോഹ്‌ലിയെപ്പോലെ മറ്റാരുമില്ല. അദ്ദേഹം ഏറ്റവും മികച്ച ചേസ് മാസ്റ്ററാണ്. വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസുമായി ക്രുണാൽ പാണ്ഡ്യ പൊരുത്തപ്പെട്ടു, റൺസ് എടുക്കുമ്പോൾ അവർ മിടുക്കരായിരുന്നു,” സുരേഷ് റെയ്‌ന പറഞ്ഞു.

ക്രുണാലിനെയും റെയ്‌ന പ്രശംസിച്ചു. “അദ്ദേഹത്തിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു, വിരാടിനെ മറുവശത്ത് തുടരാൻ അദ്ദേഹം അനുവദിച്ചു. അദ്ദേഹം ബൗളർമാരെ ആക്രമിക്കുകയും അവരെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. വിക്കറ്റിന്റെ വേഗതയുമായി പൊരുത്തപ്പെടാൻ അദ്ദേഹം സമയം ചെലവഴിച്ചു. എല്ലാ വകുപ്പുകളിലും ആർ‌സി‌ബി ശക്തമായി കാണപ്പെടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Read more