ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഒരു വിക്കറ്റിന് വിജയിച്ചു. തുടക്കം മുതൽ വിജയിക്കുമെന്ന ഉറപ്പിച്ചത് ലക്‌നൗ സൂപ്പർ ജയന്റ്‌സായിരുന്നു. എന്നാൽ അവസാന നിമിഷം ഡൽഹി താരം അശുതോഷ് ശർമ്മ നേടിയ തകർപ്പൻ അർദ്ധ സെഞ്ചുറിയിൽ ഡൽഹി വിജയിക്കുകയായിരുന്നു.
ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗവിൽ ഏറ്റവും മോശമായ പ്രകടനം കാഴ്ച വെച്ച താരം അത് ക്യാപ്റ്റൻ റിഷബ് പന്ത് തന്നെയായിരുന്നു. ബാറ്റിംഗിൽ താരം 6 പന്തുകളിൽ നിന്നായി ഗോൾഡൻ ഡക്കായി. കൂടാതെ അവസാന നിമിഷം മോഹിത് ശർമ്മയുടെ നിർണായകമായ സ്റ്റമ്പിങ്ങും താരം പാഴാക്കി. ഇതോടെ ഡൽഹിയുടെ വിജയവാതിൽ തുറന്നു. മത്സര ശേഷം ടീം പരാജയപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി സംസാരിച്ചിരിക്കുകയാണ് ക്യാപ്റ്റൻ റിഷഭ് പന്ത്.
റിഷഭ് പന്ത് പറയുന്നത് ഇങ്ങനെ:
“ഞങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വളരെ നന്നായി കളിച്ചു. ഈ വിക്കറ്റില്‍ ഇത് വളരെ നല്ല സ്‌കോറാണെന്ന് ഞാന്‍ കരുതുന്നു. ഒരു ടീം എന്ന നിലയില്‍ ഓരോ മത്സരത്തില്‍ നിന്നും പോസിറ്റീവുകള്‍ എടുക്കാനും അതില്‍ നിന്ന് പഠിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു”
റിഷഭ് പന്ത് തുടർന്നു:
” തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് വിക്കറ്റുകള്‍ ലഭിച്ചിരുന്നു. പക്ഷേ അത് ബാറ്റ് ചെയ്യാന്‍ നല്ല വിക്കറ്റാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. അവര്‍ക്ക് രണ്ട് മികച്ച കൂട്ടുകെട്ടുകള്‍ ലഭിച്ചു. അത് മത്സരത്തെ ഞങ്ങളുടെ കൈകളില്‍ നിന്ന് വിട്ടുകളഞ്ഞു” റിഷഭ് പന്ത് പറഞ്ഞു.