ഇന്ത്യൻ സൂപ്പർസ്റ്റാർ വിരാട് കോഹ്‌ലി, പ്രൊഫഷണലായി കരിയർ പിന്തുടരാൻ ആഗ്രഹിക്കുന്ന നിരവധി യുവ ക്രിക്കറ്റ് താരങ്ങൾക്ക് ഒരു മാതൃകയാണ് എന്ന് ഉറപ്പിക്കാം. ഏറ്റവും വലിയ ഉയരത്തിൽ ആയാലും എളിമയോടും വിനയത്തോടും തുടരേണ്ട ആവശ്യകത വിരാട് കഴിഞ്ഞ ദിവസം കാണിച്ചു. ഹൃദയസ്പർശിയായ ഒരു നിമിഷത്തിൽ, ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ഫിവസം നടന്ന മത്സരത്തിൽ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ച് കോഹ്‌ലി, കോച്ച് തന്റെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മയുടെ കാൽ തൊട്ട് വന്ദിക്കുന്നത് കാണാൻ സാധിച്ചു.
ഏപ്രിൽ 27 ഞായറാഴ്ച നടന്ന മത്സരത്തിൽ ഒമ്പത് പന്തുകൾ ബാക്കി നിൽക്കെ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്നപ്പോൾ കോഹ്‌ലി 47 പന്തിൽ നിന്ന് നാല് ഫോറുകൾ സഹിതം 51 റൺസ് നേടി, അഞ്ചാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ്യയ്‌ക്കൊപ്പം 119 റൺസിന്റെ നിർണായക കൂട്ടുകെട്ട് അദ്ദേഹം കൂട്ടിച്ചേർത്തു. ക്രുണാൽ പാണ്ഡ്യ 47 പന്തിൽ നിന്ന് അഞ്ച് ഫോറുകളും നാല് സിക്സറുകളും സഹിതം 73 റൺസ് നേടി പുറത്താകാതെ നിന്നു.
ഡൽഹിയിൽ ആർസിബിയുടെ സമഗ്ര വിജയത്തിന് ശേഷം, ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പുണ്യഭൂമിയിൽ വെച്ച് തന്റെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മയെ കാണാൻ വിരാട് കോഹ്‌ലി സമയം കണ്ടെത്തി. രാജ്കുമാർ ശർമ്മയുടെ കാലിൽ ആദരവോടെ വന്ദിച്ചു, തുടർന്ന് കളിയായ രീതിയിൽ അടിക്കുകയും ചെയ്തു.
Read more
എന്തായാലും മത്സരത്തിലെ വിജയത്തിന് തൊട്ടുപിന്നാലെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയ ആർസിബി പ്ലേ ഓഫ് യോഗ്യതക്ക് തൊട്ടടുത്ത് നിൽക്കുകയാണ്.