IPL 2025: ആദ്യ 5 സ്ഥാനക്കാർ ഒരു ട്രോഫി, അവസാന 5 സ്ഥാനക്കാർ 16 ട്രോഫി; ഇത് പോലെ ഒരു സീസൺ മുമ്പ് കാണാത്തത്; മെയിൻ ടീമുകൾ എല്ലാം കോമഡി

ചെന്നൈ കിരീടം നേടുന്നു, മുംബൈ കിരീടം നേടുന്നു ഒരു മാറ്റം ഇല്ലെങ്കിൽ ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ബോർ ആകും എന്നൊക്കെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ തുങ്ങുന്നതിന് മുമ്പുതന്നെ ആരാധകർ പറയുന്ന പ്രധാന കാര്യം. 17 സീസൺ ആയി നടക്കുന്ന ലീഗിൽ ഇരുടീമുകളും ചേർന്ന് 10 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടാമായി തൂക്കുന്നത്. ബാക്കി ടീമുകൾ നല്ല രീതിയിൽ ഒരുങ്ങി ഒരു സീസണിന് എത്തിയാലും അവസാനം ” മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി” എന്ന് പറയുന്ന പോലെയാണ് ചെന്നൈയോ മുംബൈയോ കിരീടവുമായി മടങ്ങുന്ന കാഴ്ച്ച.

ഇരുടീമുകളും തമ്മിലുള്ള ബദ്ധവൈര്യം ഈ ടൂര്ണമെന്റിനെ ആവേശകരമാക്കി കൊണ്ടുപോകുമ്പോൾ ഇരുടീമുകളിലെയും കൂടാതെ കിരീട നേട്ടത്തിൽ എത്താൻ ഭാഗ്യം കിട്ടിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ( മൂന്ന് തവണ ) സൺറൈസേഴ്‌സ് ഹൈദരാബാദ് ( ഒരു തവണ ) ഗുജറാത്ത് ടൈറ്റൻസ്( ഒരു തവണ) രാജസ്ഥാൻ റോയൽസ് ( ഒരു തവണ ഇങ്ങനെയാണ്. ഇതിൽ ആകെ ചെന്നൈക്കും മുംബൈക്കും അൽപ്പം വെല്ലുവിളി സൃഷ്ടിച്ചത് കൊൽക്കത്ത മാത്രമാണ്. അവർ പോലും ഒരു വലിയ ഗ്യാപ്പിന് ശേഷമാണ് കഴിഞ്ഞ സീസണിലെ കിരീടം നേടിയത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ സീസണിൽ കിരീട ജേതാക്കൾക്ക് അത്ര നല്ല രീതിയിൽ അല്ല കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതുവരെ കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിന്റെ പോയിന്റ് ടേബിൾ നോക്കിയാൽ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയ ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ് പോയിന്റ് പട്ടികയിൽ ആദ്യ 5 ൽ നിൽക്കുന്നത്. 4 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവുമായി രണ്ടാം സ്ഥാനത്താണ് അവർ.

മൂന്ന് കിരീടം നേടിയ കൊൽക്കത്ത പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത് നിൽക്കുമ്പോൾ ആദ്യ സീസൺ ജേതാക്കളായ രാജസ്ഥാൻ ഏഴാമതും 5 കിരീടം നേടിയ മുംബൈ എട്ടാമതും ചെന്നൈ ഒമ്പതാമതും ഹൈദരാബാദ് അവസാന സ്ഥാനത്തും ആണ്. മുൻ ജേതാക്കളും ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച ടീമുകളും കഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എന്തായാലും ഈ ടീമുകൾ എല്ലാവരും തിരിച്ചുവരും എന്നാണ് ആരാധക പ്രതീഷസ്.