രാജസ്ഥാൻ റോയൽസിന് മോശമായ സമയമാണ് ട്രാവിസ് ഹെഡ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ ഐപിഎലിൽ ഏറ്റവും കുറഞ്ഞ പന്തിൽ അർദ്ധ സെഞ്ചുറി നേടുന്ന താരമായി ട്രാവിസ് ഹെഡ്. 26 പന്തിൽ 6 ഫോറും 3 സിക്സറുമടക്കം 58 റൺസാണ് താരം അടിച്ചെടുത്തത്. പവർപ്ലെയിൽ തന്നെ സൺ റൈസേഴ്‌സ് നേടിയത് 94 റൺസായിരുന്നു.
ഓപണിംഗിൽ തന്നെ അഭിഷേക് ശർമ്മ വെടിക്കെട്ടിന് തുടക്കം കുറിച്ചു. താരം 11 പന്തിൽ 5 ഫോർ അടക്കം 24 റൺസ് നേടി. പുറകെ വന്ന ഇഷാൻ കിഷൻ 15 പന്തൽ 31 റൺസ് നേടി ഹെഡിനോടൊപ്പം കൂറ്റൻ സ്കോറിലേക്ക് ടീമിനെ നയിക്കുന്നുണ്ട്.
രാജസ്ഥാൻ റോയൽസ് സ്‌ക്വാഡ്:
യശസ്‌വി ജയ്‌സ്വാൾ, ശുഭം ദുബേ, റിയാൻ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മയർ, ജോഫ്ര ആർച്ചർ, മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ഫസൽഹക്ക് ഫാറൂഖി, സന്ദീപ് ശർമ്മ. ഇമ്പാക്ട് പ്ലയെർ: സഞ്ജു സാംസൺ.
സൺ റൈസേഴ്‌സ് ഹൈദരാബാദ്:
” അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്‌ഡി, ഹെൻറിച്ച് ക്ലാസൻ, പാറ്റ് കമ്മിൻസ്, അങ്കിത് വർമ്മ, അഭിനവ് മനോഹർ, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, സിമാർജീത് സിങ്.