IPL 2025: മുംബൈ ഇന്ത്യൻസിനെ തേടി ആ നിരാശയുടെ അപ്ഡേറ്റ്, ആരാധകർക്ക് കടുത്ത നിരാശ

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) മെഡിക്കൽ ടീം, ഐപിഎൽ 2025 സീസണിലേക്കുള്ള സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവ് വൈകിപ്പിക്കും എന്ന് റിപ്പോർട്ടുകൾ. സ്റ്റാർ ബൗളറായ ജസ്പ്രീത് ബുംറ ഏപ്രിൽ ആദ്യത്തോടെ മത്സരത്തിന് തയ്യാറാകുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നു. എന്തായാലും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര സന്തോഷം നൽകുന്നത് അല്ല.

ജനുവരിയിൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ അഞ്ചാം ടെസ്റ്റിനിടെ ബുംറയ്ക്ക് പരിക്ക് പറ്റുക ആയിരുന്നു. ശേഷം ഇതുവരെ കളത്തിൽ ഇറങ്ങാത്ത താരം ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തില്ല. ജസ്പ്രീത് ബുംറയുടെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമാണെന്ന് റിപ്പോർട്ട് വരുന്നു. നെറ്റ്സിൽ ബൗളിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂർണ്ണ തീവ്രതയിലെത്തിയിട്ടില്ല. സെന്റർ ഓഫ് എക്സലൻസിലെ അദ്ദേഹത്തിന്റെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്ന ബിസിസിഐ മെഡിക്കൽ സംഘം, സ്ട്രെസ് ഫ്രാക്ചർ ഉൾപ്പെടെയുള്ള ദീർഘകാല പ്രശ്നങ്ങൾ ഒഴിവാക്കാൻ അദ്ദേഹത്തിന്റെ തിരിച്ചുവരവിൽ ജാഗ്രത പാലിക്കുന്നു.

“ബുംറയുടെ പരിക്ക് കുറച്ചുകൂടി ഗുരുതരമാണ്. അദ്ദേഹത്തിന് സ്ട്രെസ് ഫ്രാക്ചർ ഉണ്ടാകില്ലെന്ന് മെഡിക്കൽ ടീം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു. ബുംറ തന്നെ അയാളുടെ കാര്യത്തോൽ ശ്രദ്ധാലുവാണ്. അദ്ദേഹം നെറ്റ്സിൽ പന്തെറിയുന്നുണ്ട്, പക്ഷേ പൂർണ്ണ സ്വിംഗിലേക്ക് തിരിച്ചെത്താൻ കൂടുതൽ സമയമെടുത്തേക്കാം. കൃത്യമായ സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല, പക്ഷേ ഏപ്രിൽ പകുതിയോടെ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു,”

ഇന്ത്യയെ സംബന്ധിച്ച് ബുംറയെ പോലെ ഒരു താരത്തിന്റെ കാര്യത്തിൽ റിസ്ക്ക് എടുക്കാൻ പറ്റില്ല. അതിനാൽ തന്നെ മുംബൈ ഇന്ത്യൻസിന് പേസറെ ടീമിൽ കിട്ടാൻ സമയം എടുക്കും എന്ന് സാരം.

Latest Stories

ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ മേഖലയ്ക്ക് വഴി മുട്ടുന്നുവെന്ന് നീതി ആയോഗ്: ഹിന്ദുത്വ ദേശീയവാദം ആധുനിക ശാസ്ത്രത്തെ കൊണ്ടുചെന്നെത്തിച്ചതെവിടെ?; (ഭാഗം - 1)

അധ്യക്ഷ പദവി ഒഴിഞ്ഞതിന് പിന്നാലെ ശപഥം പിന്‍വലിച്ച് അണ്ണാമലൈ; നൈനാറിന്റെ അഭ്യര്‍ത്ഥനയില്‍ വീണ്ടും ചെരുപ്പണിഞ്ഞു; ഡിഎംകെ തുരത്തി എന്‍ഡിഎ അധികാരം പിടിക്കുമെന്ന് ബിജെപി

അയ്യേ ക്രിക്കറ്റോ അതൊക്കെ ആരെങ്കിലും കാണുമോ, അത് എങ്ങനെ ജനപ്രിയമാകും; ക്രിക്കറ്റ് പ്രേമികളെ ചൊറിഞ്ഞ കെവിൻ ഡി ബ്രൂയിൻ എയറിൽ; അവിടെ സ്ഥാനം ഉറപ്പിച്ച ധോണിയോടും പന്തിനോടും ചോദിച്ച് ചരിത്രം പഠിക്കാൻ ആരാധകർ

'ഹെഡ്ഗെവാർ സ്വാതന്ത്രസമര സേനാനിയെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്'; ന്യായീകരണവുമായി ബിജെപി, ഇഎംഎസിൻ്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോയെന്നും ചോദ്യം

RR VS RCB: ഒരൊറ്റ സിക്സ് കൊണ്ട് ഇതിഹാസങ്ങളെ ഞെട്ടിക്കാൻ പറ്റുമോ നിങ്ങൾക്ക്, എനിക്ക് പറ്റും; കോഹ്‍ലിയെയും ദ്രാവിഡിനെയും സഞ്ജുവിനെയും അത്ഭുതപ്പെടുത്തി ദ്രുവ് ജുറൽ; വീഡിയോ കാണാം

കെപിസിസിയുടെ പുസ്‌തക ചർച്ച ഉദ്ഘാടകൻ; കോൺഗ്രസ് വേദിയിൽ വീണ്ടും ജി.സുധാകരൻ

IPL 2025: ഇന്നലത്തെ മത്സരത്തിൽ നടന്നത് മനുഷ്യാവകാശ ലംഘനം ആണ്, ദയാഹർജി സമർപ്പിക്കാതെ വഴി ഇല്ല; ഹൈദരാബാദ് പഞ്ചാബ് മത്സരത്തിന് പിന്നാലെ ചർച്ചയായി ആകാശ് ചോപ്രയുടെ വാക്കുകൾ

വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നു; വേറിട്ട സമരമുറകളുമായി ഉദ്യോഗാർത്ഥികൾ, ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ

'ജനനേന്ദ്രിയത്തിൽ ലോഹവസ്തുകൊണ്ട് പരിക്കേൽപ്പിച്ചു, പെൽവിക് അസ്ഥിയിൽ ചതവുകൾ ഉണ്ടായി'; നടനെതിരെ വെളിപ്പെടുത്തലുമായി നടി

ആദിവാസികൾക്കായുള്ള അനെർട്ട് പദ്ധതി; മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്