IPL 2025: ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി വിരാട് കോഹ്‌ലി, 24 റൺ അകലെ കാത്തിരിക്കുന്നത് വമ്പൻ നേട്ടം; എന്ത് ചെയ്യാനാണ് റെക്കോഡുകളുടെ രാജാവ് ആയി പോയില്ലേ എന്ന് ആരാധകർ

ഇന്നത്തെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്‌ലി. നിരവധി ബാറ്റിംഗ് റെക്കോഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാൻ എന്ന ബഹുമതി നേടിയ വിരാട് ടെസ്റ്റിലും ടി20 ക്രിക്കറ്റിലും ഒരുപോലെ മികവ് പുലർത്തിയിട്ടുണ്ട്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരവും വിരാട് തന്നെയാണ്. 125 മത്സരങ്ങളിൽ നിന്ന് 4188 റൺസുമായി തന്റെ കരിയർ പൂർത്തിയാക്കി.

ഐപിഎൽ ചരിത്രത്തിലെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട്, ലീഗിൽ 8000 റൺസാണ് നേടിയിരിക്കുന്നത്. ഐപിഎല്ലിലും നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ വിരാട്, ടി 20 ഫോർമാറ്റിൽ പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ടി20യിൽ 13000 റൺസ് തികയ്ക്കാൻ വിരാട് കോഹ്‌ലിക്ക് ഇനി 24 റൺസ് മാത്രം മതി.

2007 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 384 ഇന്നിംഗ്‌സുകളിൽ നിന്ന് 12976 റൺസ് ആണ് മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ സമ്പാദ്യം. 2007 ൽ ഡൽഹിക്ക് വേണ്ടി വിരാട് ടി20യിൽ അരങ്ങേറ്റം കുറിക്കുക ആയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ ബാംഗ്ലൂരിൽ എത്തിയ കോഹ്‌ലി ഇന്ന് ഇതാ തന്റെ 18 ആം സീസണാണ് കളിക്കുന്നത്. 2010 ൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് വിരാട് തന്റെ കന്നി ടി20 കളിച്ചത്.

9 സെഞ്ച്വറികളും 98 അർദ്ധ സെഞ്ച്വറികളും ഉൾപ്പെടെ 12976 റൺസ് നേടിയ വിരാടിന്റെ നേട്ടത്തിൽ 420 സിക്സറുകളും 1150 ബൗണ്ടറികളും ഉണ്ട്.

Latest Stories

IPL 2025: എന്നെ ഒരു മത്സരത്തിൽ എങ്കിലും ഒന്ന് ഇറക്കുക ടീമേ, 10 . 75 കോടിക്ക് എടുത്തിട്ട് അവസരമില്ലാതെ ബോറടിക്കുന്നു ; ഒരു കാലത്തെ ഇന്ത്യയുടെ വലിയ പ്രതീക്ഷയുടെ അവസ്ഥ ദയനീയം

'ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്'; ട്രാൻസ്പോർട്ട് കമ്മീഷണർ

RR VS DC: ഇവനെയൊക്കെ തീറ്റിപ്പോറ്റുന്ന പൈസയ്ക്ക് രണ്ട് വാഴ വച്ചാല്‍ മതിയായിരുന്നു, വീണ്ടും ഫ്‌ളോപ്പായ ഡല്‍ഹി ഓപ്പണറെ നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

സുപ്രിം കോടതിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെ വീട് പൊളിച്ചുമാറ്റി; ബുൾഡോസർ രാജിൽ ഹൈക്കോടതിയോട് മാപ്പ് പറഞ്ഞ് നാഗ്‌പൂർ മുനിസിപ്പൽ കമ്മീഷണർ

RR VS DC: ആദ്യ കളിയില്‍ വെടിക്കെട്ട്, പിന്നെ പൂജ്യത്തിന് പുറത്ത്, കരുണ്‍ നായരെ ആദ്യമേ പറഞ്ഞുവിട്ട് രാജസ്ഥാന്‍, വീഡിയോ

വഖഫ് ബിൽ വർഗീയതയും മതങ്ങൾ തമ്മിലുള്ള അകൽച്ചയും കൂട്ടി;കാവൽക്കാരായ ഭരണകൂടം കയ്യേറ്റക്കാരായി; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

INDIAN CRICKET: ഞാന്‍ വീണ്ടും ഓപ്പണറായാലോ, എന്തൊക്കെയാണ് ഇവിടെ നടക്കുന്നേ, ആ മത്സരത്തിന് ശേഷം തോന്നിയ കാര്യത്തെ കുറിച്ച് രോഹിത് ശര്‍മ്മ

വഖഫ് ബിൽ കൊണ്ട് മുനമ്പം പ്രശ്നം തീരില്ല, ബി ജെ പിയുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഒരാളെയും ലഹരിക്ക് വിട്ടുകൊടുക്കില്ല, സൺഡേ ക്ലാസിലും മദ്രസകളിലും ലഹരിവിരുദ്ധ പ്രചാരണം നടത്തുമെന്ന് മുഖ്യമന്ത്രി

ആ തെറ്റ് ആവര്‍ത്തിക്കരുത്!