IPL 2025: 18 - 19 വയസ് ഉള്ളപ്പോൾ വിരാട് കോഹ്‌ലിക്ക് ആ കാര്യം അറിയാമായിരുന്നു, അതിനാൽ അവൻ....; സൂപ്പർതാരത്തെക്കുറിച്ച് ശിഖർ ധവാൻ പറഞ്ഞത് ഇങ്ങനെ

36 വയസ്സുള്ള വിരാട് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കലിനടുത്തെത്തിയെങ്കിലും, അദ്ദേഹം ഇപ്പോഴും നല്ല ഫിറ്റ്നസ് ഉള്ള ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ്. ഇന്ത്യൻ ടീമിൽ നിലവിൽ ജഡേജയും ഗില്ലും ഒകെ ആണ് വിരാടിന്റെ അടുത്ത് ഫിറ്റ്നസ് ഉള്ള താരങ്ങൾ. എന്തായാലും സ്റ്റാർ സ്പോർട്സിനോട് സംസാരിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ തന്റെ മുൻ സഹതാരത്തെ പ്രശംസിക്കുകയും ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളർച്ച വിശകലനം ചെയ്യുകയും ചെയ്തു.

“ഞങ്ങൾ ഇന്ത്യൻ ടീമിൽ ഒരുമിച്ചായിരുന്നു, എപ്പോഴും ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കും. ഞാൻ നേരത്തെ പറഞ്ഞതുപോലെ, അവൻ വളരെ അച്ചടക്കമുള്ളവനും വളരെ പോസിറ്റീവായി ചിന്തിക്കുന്നവനുമാണ്. കാലത്തിനനുസരിച്ച് മാറണമെന്ന് അവനറിയാം. തന്റെ സ്കിൽ സെറ്റിലേക്ക് സ്വീപ് ഷോട്ടുകൾ ഉൾപ്പെടുത്തിയത് പോലെ.”

“എങ്ങനെ കളിക്കണമെന്ന് അവനറിയാം. വേഗത്തിലും കരുത്തോടെയും കളിക്കണമെന്ന് അവനറിയാം, അത് അവൻ ചെയ്തുകൊണ്ടേയിരിക്കുന്നു, കഴിഞ്ഞ ഐപിഎൽ സീസണിൽ നമ്മൾ അത് കണ്ടു. 5-10 പന്തുകൾ വരെ കാത്തിരിക്കുകയും പിന്നീട് കളി പുറത്തുവരികയും ചെയ്യും എന്നതാണ് അവന്റെ മറ്റൊരു ശക്തി, അവന്റെ സ്ഥിരതയും വർദ്ധിച്ചു. അവൻ മാനസികമായി വളരെ ശക്തനാണ്, കാലക്രമേണ ആത്മവിശ്വാസം വർദ്ധിക്കുകയും കളിയെക്കുറിച്ചുള്ള ധാരണ വർദ്ധിക്കുകയും ചെയ്യുന്നു. . 18-19 വയസ്സുള്ളപ്പോൾ, അവൻ തന്റെ ശക്തികൾ അറിയുകയും പിന്നീട് അത് മെച്ചപ്പെടുത്തുകയും ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം സീസണിൽ ഭേദപ്പെട്ട ഫോമിൽ കളിക്കുന്ന കോഹ്‌ലി ആർ‌സി‌ബിയുടെ നാല് വിജയങ്ങളിലും കോഹ്‌ലി 30 റൺസ് കഴിഞ്ഞുള്ള സ്കോർ നേടിയിരുന്നു. ഇത് പട്ടിദാർ, ലിവിംഗ്‌സ്റ്റൺ, ടിം ഡേവിഡ് തുടങ്ങിയ പവർ ഹിറ്റർമാർക്കു സ്വതന്ത്രമായി പ്രകടനം കാഴ്ചവയ്ക്കാൻ സ്ഥിരത നൽകി. നേരെമറിച്ച്, മൂന്ന് തോൽവികളിലും കോഹ്‌ലിക്ക് 25 റൺസ് തികയ്ക്കാൻ കഴിഞ്ഞില്ല, ഇത് ആർ‌സി‌ബിയുടെ മധ്യനിരയെ തകർത്തു. അവർക്ക് എളുപ്പത്തിൽ റൺ നേടാൻ ആയില്ല.

Read more

ഐ‌പി‌എൽ 2025 പുരോഗമിക്കുമ്പോൾ, ആർ‌സി‌ബിക്ക് ജയിക്കണം എങ്കിൽ മാസ് ശൈലി വിട്ട് കോഹ്‌ലി ക്‌ളാസ്സിക്ക് ശൈലിയിൽ കളിച്ചാൽ മാത്രമേ ആർസിബിക്ക് ജയിക്കാൻ സാധിക്കു എന്ന് കണക്കുകളിൽ നിന്ന് വ്യക്തം.