IPL 2025: ബുംറയ്ക്ക് പകരം മറ്റൊരു ബ്രഹ്മാസ്ത്രം ഞങ്ങൾക്കുണ്ട്, എതിരാളികൾ സൂക്ഷിച്ചോളൂ: സൂര്യകുമാർ യാദവ്

സാക്ഷാൽ രോഹിത് ശർമയെ പിൻവലിച്ചാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് മലയാളി താരം വിഘ്നേഷ് പുത്തൂരിനെ ഇംപാക്റ്റ് സബ് ആയി പരിചയപ്പെടുത്തുന്നത്. തന്റെ ആദ്യ ഓവറിൽ തന്നെ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്റെ വിലപ്പെട്ട വിക്കറ്റ് നേടി അരങ്ങേറ്റ മത്സരത്തിൽ തന്നെ വിഘ്‌നേശ് തന്റെ സ്ഥാനം അടയാളപ്പെടുത്തി.

ഗെയ്ക്‌വാദിന് പുറമെ ശിവം ദുബെയുടെയും ദീപക് ഹൂഡയുടെയും നിർണായക വിക്കറ്റുകൾ വീഴ്ത്തി വിഘ്‌നേശ് കളം നിറഞ്ഞു തന്നെ കളിച്ചു. സീനിയർ ബൗളേഴ്സ് ആയ ട്രെന്റ് ബോൾട്ടും സാന്റ്നറും വിക്കറ്റുകൾ വീഴ്ത്താൻ പണിപ്പെടുമ്പോൾ വിഘ്‌നേശ് അത് അനായാസം വീഴ്ത്തി കൊണ്ടിരുന്നു. തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ നാല് ഓവർ എറിഞ്ഞതിൽ 8 ഏകോണോമിയിൽ 32 റൺസ് നൽകി മൂന്ന് വിക്കറ്റ് നേടുക എന്നുള്ളത് ഒരു പത്തൊമ്പത്തുകാരന്റെ കരിയറിൽ സ്വാപ്നം തുല്യമായ നേട്ടമാണ്. വിഘ്നേഷ് പുത്തൂരിന്റെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുംബൈ നായകൻ സൂര്യ കുമാർ യാദവ്.

സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” അവന്റെ കാര്യത്തിൽ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, അത് കൊണ്ട് തന്നെ ബോൾ നൽകാൻ ഒരു മടിയും ഇല്ലായിരുന്നു. ഇനിയും മുംബൈ ടീം താരത്തിന് അവസരം നല്കാൻ തയ്യാറാണ്”

സൂര്യകുമാർ യാദവ് തുടർന്നു:

” ഞങ്ങളുടെ ടോട്ടലിൽ ഒരു 20 റൺസിന്റെ കുറവുണ്ടായിരുന്നു, പക്ഷെ ഞങ്ങളുടെ താരങ്ങള്‍ പുറത്തെടുത്ത കാണിച്ച പോരാട്ടവീര്യം പ്രശംസനീയമായിരുന്നു. മുംബൈ യുവതാരങ്ങള്‍ക്ക് എപ്പോഴും അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ലേലത്തിലൂടെയല്ലാതെ നേരിട്ടുള്ള സ്‌കൗട്ടുകളിലൂടെ താരങ്ങളെ കണ്ടെത്തുന്നു, അങ്ങനെയാണ് വിഘ്‌നേഷിനെ കണ്ടെത്തിയത്” സൂര്യകുമാർ യാദവ് പറഞ്ഞു.

Read more