IPL 2025: ആ ചെക്കൻ എന്തൊരു മണ്ടത്തരമാണ് കാണിക്കുന്നത്, അവന്റെ പ്രവർത്തി കണ്ട് ഞാൻ ഞെട്ടിപോയി: അമ്പാട്ടി റായിഡു

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിനായിരുന്നു ആരാധകർ സാക്ഷിയായത്. ലക്‌നൗ സൂപ്പർ ജയന്റസിനെതിരെ ഡൽഹി ക്യാപിറ്റൽസ് ഒരു വിക്കറ്റിന് വിജയിച്ചു. തുടക്കം മുതൽ വിജയിക്കുമെന്ന ഉറപ്പിച്ചത് ലക്‌നൗ സൂപ്പർ ജയന്റ്‌സായിരുന്നു. എന്നാൽ അവസാന നിമിഷം ഡൽഹി താരം അശുതോഷ് ശർമ്മ നേടിയ തകർപ്പൻ അർദ്ധ സെഞ്ചുറിയിൽ ഡൽഹി വിജയിക്കുകയായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗവിൽ ഏറ്റവും മോശമായ പ്രകടനം കാഴ്ച വെച്ച താരം അത് ക്യാപ്റ്റൻ റിഷബ് പന്ത് തന്നെയായിരുന്നു. ബാറ്റിംഗിൽ താരം 6 പന്തുകളിൽ നിന്നായി ഗോൾഡൻ ഡക്കായി. കൂടാതെ അവസാന നിമിഷം മോഹിത് ശർമ്മയുടെ നിർണായകമായ സ്റ്റമ്പിങ്ങും താരം പാഴാക്കി. ഇതോടെ ഡൽഹിയുടെ വിജയവാതിൽ തുറന്നു. ഇന്നലത്തെ താരത്തിന്റെ പ്രകടനത്തിന് കുറിച്ച് വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ അമ്പാട്ടി റായിഡു.

അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ:

” സ്പിൻ ബോളർമാർക്കെതിരെ അവന്റെ ബാറ്റിംഗ് പ്രകടനത്തെ കുറിച്ച് നമുക്ക് കാര്യമായിട്ട് തന്നെ സംസാരിക്കണം. റിഷബ് പന്ത് സിക്സ് അടിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. എന്തിനാണ് ഇത്രയും ധൃതി. ഫോർ അടിച്ച് കളിച്ചോ അല്ലെങ്കിൽ ഗ്യാപ് ഷോട്ടുകൾ കളിച്ചോ ആദ്യം നിലയുറപ്പിക്കുകയല്ലേ വേണ്ടത്. ഇങ്ങനെ ചെയ്താൽ മാത്രമേ ഒരു ബാറ്റ്സ്മാന്റെ ക്വാളിറ്റി കൂടുകയുള്ളു. പ്രേത്യേകിച്ച് മിഡിൽ ഓവറുകളിൽ” അമ്പാട്ടി റായിഡു പറഞ്ഞു.

Latest Stories

Empuraan: മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം, ഉടന്‍ നടപടിയെന്ന് ഡിജിപി

എമ്പുരാനെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; വര്‍ഗീയവാദികളുടെ നിലപാട് ജനാധിപത്യത്തിനു ഭൂഷണമല്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

IPL 2025: ഒരുങ്ങിയിരുന്നോ സഞ്ജുവുമായിട്ടുള്ള അംഗത്തിന്, ചെന്നൈ സ്പിന്നർമാർക്ക് അപായ സൂചന നൽകി മലയാളി താരം; വീഡിയോ കാണാം

'ഭീഷണിപ്പെടുത്തിയും അവഹേളിച്ചും ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല, അത് ഭീരുത്വം'; എമ്പുരാനൊപ്പമെന്ന് വിഡി സതീശൻ

അയാള്‍ സെയ്ഫ് അലിഖാനെ മര്‍ദ്ദിക്കുന്നത് കണ്ടു, മാപ്പ് പറഞ്ഞിട്ടും തര്‍ക്കം: അമൃത അറോറ

IPL 2025: ഹാർദിക്കുമായിട്ടുള്ള പ്രശ്നം, ആരുടെ ഭാഗത്താണ് തെറ്റ്; മത്സരത്തിന് ശേഷം വമ്പൻ വെളിപ്പെടുത്തൽ നടത്തി സായ് കിഷോർ

ഹിസ്ബുല്ലയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് ബെയ്റൂത്തിൽ ആക്രമണം നടത്തി ഇസ്രായേൽ

IPL 2025: ആ കാരണം കൊണ്ടാണ് തോറ്റത്, അവർ ഉത്തരവാദിത്വം...;കുറ്റപ്പെടുത്തലുമായി ഹാർദിക് പാണ്ഡ്യ

രാജീവ് ചന്ദ്രശേഖര്‍ അസഹിഷ്ണുതയുടെ പ്രതീകം; സിനിമയെ ബഹിഷ്‌കരിച്ച് സമൂഹത്തില്‍ കാലുഷ്യം വിതറുന്നത് ഇതാദ്യം; എഡിറ്റ് ചെയ്യിപ്പിക്കുന്നത് ഫാസിസമെന്ന് സന്ദീപ് വാര്യര്‍

അനിയത്തി മെന്റല്‍ ഹോസ്പിറ്റലിലാണ്, ഭര്‍ത്താവ് ഉപേക്ഷിച്ച അവളെയും കുട്ടികളെയും ഞാനാണ് നോക്കുന്നത്.. സിനിമയില്‍ സെലക്ടീവാകാന്‍ കഴിഞ്ഞില്ല: നടി അമ്പിളി ഔസേപ്പ്