IPL 2025: ആദ്യം അവൻ മുംബൈയിൽ എത്തിയപ്പോൾ സ്വഭാവ രീതി അങ്ങനെ ആയിരുന്നു, പക്ഷെ ഇപ്പോൾ...തുറന്നടിച്ച് രോഹിത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആറാമത്തെ കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ 2025-ൽ ഇറങ്ങാൻ പോകുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന് മുന്നോടിയായി, മുംബൈ ഇന്ത്യൻസ് രോഹിത് ശർമ്മയുമായുള്ള ഒരു പ്രത്യേക അഭിമുഖം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ടീമിലെ യുവതാരങ്ങളുടെ പങ്ക് ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

രാജ്യത്തുടനീളമുള്ള യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും, അവരുടെ ക്യാമ്പുകളിൽ അവരെ പരിപോഷിപ്പിക്കുന്നതിനും, ഐപിഎല്ലിൽ അവസരങ്ങൾ നൽകുന്നതിനും മുംബൈ ഇന്ത്യൻസ് ഏറ്റവും മികച്ച ഓപ്ഷനിൽ ഒന്നായിട്ടാണ് അറിയപ്പെടുന്നത്. അത്തരമൊരു ഉദാഹരണമാണ് മലയാളി താരവും സീസണിലെ ചെന്നൈക്ക് എതിരെ തിളങ്ങിയതുമായ മലയാളി വിഘ്നേഷ് പുത്തൂർ. ആഭ്യന്തര മത്സരങ്ങൾ ഒന്നും കളിക്കാതെ താരത്തെ മുംബൈ സ്‌കൗട്ട് ഒപ്പം കൂട്ടുക ആയിരുന്നു.

തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ താരങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ “ഈ വർഷം കാര്യങ്ങൾ മാറി മാറിയും. ഞങ്ങളോടൊപ്പം ചേർന്ന പുതിയ കളിക്കാരാണ് ടീമിന്റെ ഊർജ്ജം. തിലക്, സൂര്യ, ഹാർദിക് എന്നിവരെപ്പോലുള്ള താരങ്ങൾ ഞങ്ങളോടൊപ്പം വർഷങ്ങളായി ഉണ്ട്.”

കഴിഞ്ഞ മൂന്ന് വർഷമായി തിലക് വർമ്മ എന്ന താരം ടീമിൽ ഉള്ളപ്പോൾ ഉള്ള മാറ്റത്തെക്കുറിച്ചും അദ്ദേഹം ഇങ്ങനെ പറഞ്ഞു- ” 19 വയസ്സുള്ള ഒരു ചെറുപ്പക്കാരനായാണ് തിലക് ടീമിലെത്തിയത്. തിലക് വർമ്മ ആദ്യമായി ടീമിൽ ചേർന്നത് എനിക്ക് ഓർമ്മയുണ്ട് – അവൻ വളരെ ലജ്ജാശീലനും ഒരു മൂലയിൽ നിശബ്ദമായി ഇരിക്കുന്നവനും ആയിരുന്നു. മൂന്ന് വർഷമായി അദ്ദേഹം ഈ ടീമിനായി കളിക്കുന്നു. ഇപ്പോൾ പുതിയ കളിക്കാരെ സ്വാഗതം ചെയ്യുന്നത് അദ്ദേഹമാണ്. എല്ലാവരും ഹാപ്പി ആയി ഇരിക്കണം എന്നാണ് അവൻ ആഗ്രഹിക്കുന്നത്” രോഹിത് പറഞ്ഞു.

Latest Stories

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്