ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ച് അത്ര നല്ല രീതിയിൽ ഒന്നും അല്ല ഈ സീസണിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ലീഗിൽ 7 മത്സരങ്ങൾ കളിച്ച ചെന്നൈക്ക് 2 മത്സരങ്ങളിൽ മാത്രമാണ് ജയം സ്വന്തമാക്കാൻ സാധിച്ചിരിക്കുന്നത്. സ്ഥിരതയോടെ പ്രകടനം നടത്തുന്ന താരങ്ങളുടെ എണ്ണത്തിൽ ഉള്ള കുറവാണ് സീസണിൽ ടീമിനെ ബാധിച്ച പ്രശ്നം.
എന്തായാലും അവസാന മത്സരത്തിൽ ജയിച്ചതും, ധോണിയുടെ ക്യാപ്റ്റൻസി- ഫിനിഷിങ് മികത്വവും, നൂർ അഹമ്മദിന്റെ ബോളിങ്ങും എല്ലാം ചെന്നൈക്ക് പോസിറ്റീവ് ആയിട്ടുള്ള ഘടകങ്ങളാണ്. എന്തായാലും എടുത്ത് പറയേണ്ട മറ്റൊരു പേരാണ് ഖലീൽ അഹമ്മദിന്റെ. സീസണിൽ ഏറ്റവും അധികം ഡോട്ട് ബോളുകൾ എറിഞ്ഞ താരമായി മാറിയിരിക്കുകയാണ് ഖലീൽ.
താൻ എറിഞ്ഞ 27 ഓവറുകളിൽ നിന്നായി 78 ഡോട്ട് ബോളുകളാണ് താരം എറിഞ്ഞിരിക്കുത്. അതായത് 142 പന്തുകളിൽ 78 എണ്ണവും ഡോട്ട് ബോളുകളാണ്. വമ്പനടികളുടെ ടി 20 യുഗത്തിൽ ഇത്രയധികം ഡോട്ട് ബോളുകൾ എറിയുക എന്ന് പറഞ്ഞാൽ അത് ഒരിക്കലൂംമ് ഒരു ചെറിയ കാര്യമല്ല. അതിനാൽ തന്നെ താരം കൈയടികൾ അർഹിക്കുന്നു.
Read more
ഇത് മാത്രമല്ല പർപ്പിൾ ക്യാപ് ലിസ്റ്റിൽ രണ്ടാമതാണ് താരം നിൽകുന്നത്. 7 മത്സരങ്ങളിൽ നിന്നായി 11 വിക്കറ്റുകളാണ് താരം വീഴ്ത്തിയിരിക്കുന്നത് . 4 . 80 കോടി രൂപക്ക് ടീമിൽ എത്തിയ ഖലീൽ എന്തായാലും തുകക്ക് ഉള്ള പ്രകടനം നടത്തുകയാണ്.