2025 ഐപിഎൽ സീസണിന് മുന്നോടിയായി എംഎസ് ധോണിയുമായി താനും നടത്തിയ രസകരമായ ഒരു സംഭാഷണം മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ് വെളിപ്പെടുത്തി. 43 വയസ്സുള്ളപ്പോഴും ധോണി എങ്ങനെ കരുത്തോടെ മുന്നോട്ട് പോകുന്നു എന്ന് ഹർഭജൻ അടുത്തിടെ ധോണിയോട് ചോദിച്ചത് ഓർമ്മിച്ചു. ക്രിക്കറ്റ് കളിക്കുന്നത് മാത്രമാണ് തനിക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരേയൊരു കാര്യമെന്ന് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ മറുപടിയായി പറഞ്ഞതായി ഹർഭജൻ പറഞ്ഞു.
2020 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത് 2019 ൽ ആയിരുന്നു, എന്നിരുന്നാലും ധോണി ഐപിഎല്ലിൽ കളിക്കുന്നത് തുടർന്നു. കഴിഞ്ഞ വർഷം സിഎസ്‌കെയുടെ ഫിനിഷറായി ബാറ്റ് ചെയ്യുന്നതിൽ 43 കാരൻ അവിശ്വസനീയമായ വിജയം നേടി, 14 മത്സരങ്ങളിൽ നിന്ന് 220.54 എന്ന സ്ട്രൈക്ക് റേറ്റിൽ ആണ് ധോണി കളിച്ചു.
പ്രായം ആയിട്ടും ധോണിയുടെ ശ്രദ്ധേയമായ പ്രകടനത്തെക്കുറിച്ച് ഇഎസ്‌പിഎൻക്രിക്ഇൻഫോയിലെ ഒരു സംഭാഷണത്തിൽ ഹർഭജൻ പറഞ്ഞു.
“കഴിഞ്ഞ വർഷം അവൻ മികച്ച പ്രകടനമാണ് നടത്തുന്നത് . ഞങ്ങളുടെ ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വെച്ചാണ് ഞാൻ അവനെ കണ്ടത്. അവൻ വളരെ ഫിറ്റ് ആയി കാണപ്പെട്ടു. ഞാൻ അവനോട് ചോദിച്ചു, ‘നീ എന്താണ് ചെയ്യുന്നത്, ബുദ്ധിമുട്ടുകൾ ഒന്നും തോന്നുന്നില്ലേ? എന്ന് ഞാൻ ചോദിച്ചു.’ അവൻ പറഞ്ഞു, ‘ഇത് ബുദ്ധിമുട്ടാണ്, പക്ഷേ എനിക്ക് ഇഷ്ടമുള്ള ഒരേയൊരു കാര്യം ഇതാണ്. എനിക്ക് അത് ഇഷ്ടമാണ്. എപ്പോഴും ക്രിക്കറ്റ് കളിക്കുക എന്നതാണ് എന്റെ ചിന്ത. ക്രിക്കറ്റ് ഇല്ലാതെ എനിക്ക് പറ്റില്ല.” ധോണി പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
അദ്ദേഹം കൂട്ടിച്ചേർത്തു:
“നിങ്ങൾക്കറിയാമോ, മറ്റുള്ളവരേക്കാൾ മികച്ച എന്തെങ്കിലും അദ്ദേഹം ചെയ്യുന്നുണ്ടാകണം. അയാൾ ഇപ്പോഴും ആധിപത്യം പുലർത്തുകയാണ്. കഴിഞ്ഞ സീസണിൽ, അദ്ദേഹം എല്ലാ ബൗളർമാരെയും, അന്താരാഷ്ട്ര ബൗളർമാരെയും, ആഭ്യന്തര മുൻനിര ബൗളർമാരെയും അവൻ നന്നായി നേരിട്ടു. അതിനാൽ 2-3 മാസമായി അദ്ദേഹം ചെയ്യുന്ന ഈ പരിശീലനം, അദ്ദേഹം വളരെയധികം പന്തുകൾ നേരിടുന്നുണ്ടാകണം.”
IPL 2025 ലേലത്തിന് മുമ്പ് 4 കോടി രൂപയ്ക്ക് ധോണിയെ CSK ‘അൺക്യാപ്പ്ഡ് പ്ലെയർ’ ആയി ധോണിയെ നിലനിർത്തി.