IPL 2025: നിനക്ക് ദോശയും ഇഡ്ഡലിയും സാമ്പാറുമൊക്കെ പുച്ഛമാണ് അല്ലെ, ഇതാ പിടിച്ചോ പണി; ജിതേഷ് ശർമ്മയെ എയറിൽ കയറ്റി സിഎസ്കെ ഡിജെ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയം, ചെപ്പോക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത് . കഴിഞ്ഞ ദിവസം സ്റ്റേഡിയം ചെന്നൈ സൂപ്പർ കിംഗ്സും (സിഎസ്‌കെ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും (ആർസിബി) തമ്മിലുള്ള പോരാട്ടത്തിന് വേദിയായിരുന്നു. മത്സരത്തിൽ ആർസിബിയുടെ ജിതേഷ് ശർമ്മ പുറത്തായതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഡിജെ ആ സമയത്ത് വെച്ച പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. മത്സരത്തിന് മുമ്പുള്ള ജിതേഷിന്റെ പ്രസ്താവനയുടെ ബാക്കി പത്രമായിട്ടാണ് ഡിജെ ആ സമയത്ത് വൈറലായ – ദോശ, ഇഡ്ഡലി, സാമ്പാർ, ചട്ണി ചട്ണി പാട്ട് സ്റ്റേഡിയത്തിൽ വെച്ചത്.

ആർ‌സി‌ബിയുടെ ഇന്നിംഗ്‌സിന്റെ 18-ാം ഓവറിലായിരുന്നു സംഭവം. വിക്കറ്റ് കീപ്പർ ബാറ്ററായ ശർമ്മ വെറും 6 പന്തിൽ നിന്ന് ഒരു ബൗണ്ടറിയും ഒരു സിക്‌സറും ഉൾപ്പെടെ 12 റൺസ് നേടി ആർ‌സി‌ബിയെ 196/7 എന്ന മികച്ച സ്‌കോറിലെത്തിക്കാൻ സഹായിച്ചു. എന്നിരുന്നാലും, സാം കറന്റെ വേഗത കുറഞ്ഞ പന്തിൽ ഉയർത്തിയടിക്കാൻ ശ്രമിച്ച താരത്തിന് പിഴച്ചു. ഷോട്ട് ഡീപ്പ് മിഡ് വിക്കറ്റിൽ രവീന്ദ്ര ജഡേജയുടെ കൈയിൽ ക്യാച്ചായി അവസാനിച്ചു. ശർമ്മ മൈതാനത്തിന് പുറത്തേക്ക് നടക്കുമ്പോൾ, ചെപ്പോക്ക് ഡിജെ ശബ്ദം കൂട്ടുകയും ഈ പാട്ട് വെക്കുകയും ചെയ്യുക ആയിരുന്നു.

മത്സരത്തിന് ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ വൈറൽ ആർ‌സി‌ബി വീഡിയോയിൽ നിന്നാണ് ട്രോൾ വരാൻ കാരണം. ചെന്നൈയെക്കുറിച്ച് ചോദിച്ചപ്പോൾ ജിതേഷ് ഇങ്ങനെ പറഞ്ഞു “ദോശ, ഇഡ്‌ലി, സാമ്പാർ, ചട്ണി ചട്ണി” എന്ന് കളിയാക്കി പറഞ്ഞു. പല സി‌എസ്‌കെ ആരാധകരും ഇത് ദക്ഷിണേന്ത്യൻ സംസ്കാരത്തെ പരിഹസിക്കുന്നതായും കളിയാക്കുന്നതായിട്ടും കണ്ടു. അതിന്റെ പിന്നാലെയാണ് പാട്ട് രൂപത്തിൽ ചെന്നൈ മറുപണി കൊടുത്തത്.

അതേസമയം മത്സരത്തിലേക്ക് വന്നാൽ ജയം ആർസിബിക്ക് ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആർസിബി ഉയർത്തിയ 197 റൺ ലക്‌ഷ്യം പിന്തുടർന്ന ചെന്നൈ 146 റൺസിന് പുറത്തായി. ആർസിബി 50 റൺസിന്റെ തകർപ്പൻ ജയവും സ്വന്തമാക്കി.

Latest Stories

IPL 2025: നിനോടൊക്കെ ഞാൻ പറഞ്ഞില്ലേ, ഒറ്റ മത്സരം കൊണ്ട് വിലയിരുത്തരുതെന്ന്; സൺറൈസേഴ്സിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി